ജോസ് ടോം കേരള കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിയല്ല; നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെയ്ക്കില്ലെന്ന് ജോസഫ്

പി.ജെ ജോസഫിനെ പൂര്‍ണ്ണമായും തള്ളി ജോസ് ടോമും രംഗത്തെത്തി. ചിഹ്നത്തിന് പ്രസക്തിയില്ലെന്നും അക്ഷരാഭ്യാസം ഇല്ലാത്തവർക്കാണ് ചിഹ്നം വേണ്ടതെന്നും ജോസ് ടോം തിരിച്ചടിച്ചു.

news18
Updated: September 3, 2019, 2:47 PM IST
ജോസ് ടോം കേരള കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിയല്ല; നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെയ്ക്കില്ലെന്ന് ജോസഫ്
പി.ജെ ജോസഫ്
  • News18
  • Last Updated: September 3, 2019, 2:47 PM IST
  • Share this:
കോട്ടയം: പാലായിൽ ജോസ് ടോം പുലിക്കുന്നേൽ കേരള കോൺഗ്രസിന്‍റെ സ്ഥാനാർത്ഥിയല്ലെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. ജോസ് ടോം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരുമെന്നും നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം, എഴുത്തും വായനയും അറിയാത്തവർക്കുള്ളതാണ് ചിഹ്നമെന്ന് പറഞ്ഞ് പാർട്ടി സ്ഥാനാർത്ഥി ജോസഫിന്‍റെ നിലപാടിനെ തള്ളി.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കുമ്പോളാണ് പാലായിൽ ഒരടി പോലും പിന്നോട്ടില്ലെന്ന് ജോസഫ് തുറന്നു പറഞ്ഞത്. പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളാണ് ജോസ് ടോം പുലിക്കുന്നേൽ. ഇയാൾക്ക് ചിഹ്നം നൽകില്ലെന്ന് മാത്രമല്ല, നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെയ്ക്കുകയുമില്ലെന്ന് ജോസഫ് വ്യക്തമാക്കി.

കൂടുതൽ ദൂരം താണ്ടാൻ കൊച്ചി മെട്രോ; ഇനി തൈക്കൂടം വരെ; യാത്രക്കാർക്ക് ഇളവ്

എന്നാൽ, പി.ജെ ജോസഫിനെ പൂര്‍ണ്ണമായും തള്ളി ജോസ് ടോമും രംഗത്തെത്തി. ചിഹ്നത്തിന് പ്രസക്തിയില്ലെന്നും അക്ഷരാഭ്യാസം ഇല്ലാത്തവർക്കാണ് ചിഹ്നം വേണ്ടതെന്നും ജോസ് ടോം തിരിച്ചടിച്ചു. ചിഹ്നത്തിന് പ്രസക്തിയില്ലെന്ന് സ്ഥാനാർത്ഥി പറയുമ്പോഴും രണ്ടില കിട്ടാത്തതിൽ പാർട്ടിക്ക് ആശങ്കയുണ്ട്. കേരള കോൺഗ്രസുകാരുടെ വികാരമാണ് രണ്ടിലയെന്ന നിഷ ജോസ് കെ മാണിയുടെ വാക്കുകൾ ഇതിന് തെളിവാണ്.

ചിഹ്നം കിട്ടില്ലെന്ന് ഉറപ്പായതോടെ ജോസ് കെ മാണിയുടെ നിലപാടും ദുർബ്ബലമായി. എല്ലാം യുഡിഎഫ് തീരുമാനിക്കട്ടെ എന്നു മാത്രമാണ് ജോസ് കെ മാണി പറയുന്നത്. കേരള കോൺഗ്രസ് എന്ന പേരിൽ പോലും മത്സരിക്കാൻ ജോസ് ടോമിന് കഴിയുന്നില്ലെങ്കിൽ ജോസ് കെ മാണി വിഭാഗത്തിന് ഇത് തിരിച്ചടിയാണ്. ഇങ്ങനെ ഒരു പാർട്ടി തന്നെ ഇല്ല എന്ന് പ്രചരിപ്പിക്കാൻ ജോസഫ് ക്യാമ്പിന് കഴിയും.

First published: September 3, 2019, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading