'രണ്ടില' നൽകാൻ സാങ്കേതിക തടസമുണ്ടെന്ന് ജോസഫ്; ജോസ്.കെ.മാണി വിഭാഗം തെരഞ്ഞെടുപ്പു കമ്മീഷനോട് ചിഹ്നം ആവശ്യപ്പെട്ടു

പി.ജെ ജോസഫ് എഴുതി നല്‍കിയാല്‍ ചിഹ്നം അനുവദിക്കാമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാട്.

news18
Updated: September 2, 2019, 11:26 PM IST
'രണ്ടില' നൽകാൻ സാങ്കേതിക തടസമുണ്ടെന്ന്  ജോസഫ്; ജോസ്.കെ.മാണി വിഭാഗം തെരഞ്ഞെടുപ്പു കമ്മീഷനോട് ചിഹ്നം ആവശ്യപ്പെട്ടു
പി.ജെ ജോസഫ് എഴുതി നല്‍കിയാല്‍ ചിഹ്നം അനുവദിക്കാമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാട്.
  • News18
  • Last Updated: September 2, 2019, 11:26 PM IST
  • Share this:
കോട്ടയം: പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടിലചിഹ്നം ലഭിക്കാനിടയില്ല. ചിഹ്നം നല്‍കാന്‍ സാങ്കേതിക തടസമുണ്ടെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. അതേസമയം, ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കി. പി.ജെ ജോസഫ് എഴുതി നല്‍കിയാല്‍ ചിഹ്നം അനുവദിക്കാമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാട്.

എന്നാൽ, കെ.എം മാണിയുടെ തട്ടകത്തില്‍ അദ്ദേഹമില്ലാത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ടില ചിഹ്നവും ലഭിക്കാനിടയില്ലെന്ന് തന്നെയാണ് സൂചനകൾ. പാര്‍ട്ടിയിലെ തമ്മിലടിയാണ് കാരണം. ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടുണ്ട്. പി.ജെ ജോസഫിന് വഴങ്ങി രണ്ടില സ്വീകരിക്കേണ്ടെന്ന നിലപാടായിരുന്നു നേരത്തെ ജോസ് കെ മാണിക്ക്. എന്നാൽ, അത് തിരുത്തിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരിക്കുന്നത്.

എൻ ഹരി പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥി

അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാന്‍ സാങ്കേതിക തടസമുണ്ടെന്ന് പി.ജെ ജോസഫ് പറഞ്ഞു. രണ്ടില വേണ്ടെന്ന് ആദ്യം പറഞ്ഞ ജോസ് ടോം യു ഡി എഫ് ഇടപെട്ട് ചിഹ്നം വാങ്ങിത്തന്നാല്‍ സ്വീകരിക്കുമെന്ന നിലപാടിലാണ് ഇപ്പോള്‍. എന്നാൽ, ചിഹ്നം കിട്ടുമെന്ന കാര്യത്തില്‍ യു ഡി എഫ് നേതൃത്വത്തിനും പ്രതീക്ഷയില്ല. രണ്ടില ചിഹ്നം നഷ്ടമാകുന്നത് ജയസാധ്യതയെ ബാധിക്കുമോയെന്ന ആശങ്കയും ചില യു.ഡി.എഫ് നേതാക്കള്‍ക്കുണ്ട്.

First published: September 2, 2019, 11:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading