നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളാ കോൺഗ്രസ്: ജോസഫിന്റെ ഫോർമുല സംഘടനാ തിരഞ്ഞെടുപ്പ്; അതൃപ്തിയുമായി വിമതവിഭാഗം; കാരണമെന്തൊക്കെ?

  കേരളാ കോൺഗ്രസ്: ജോസഫിന്റെ ഫോർമുല സംഘടനാ തിരഞ്ഞെടുപ്പ്; അതൃപ്തിയുമായി വിമതവിഭാഗം; കാരണമെന്തൊക്കെ?

  തർക്കത്തിനൊടുവിൽ പരിഹാര ഫോർമുല എന്ന നിലയിൽ പി ജെ ജോസഫ് മുന്നോട്ടുവെച്ചത് സംഘടനാ തെരഞ്ഞെടുപ്പ് ആയിരുന്നു.

  News18

  News18

  • Share this:
  കോട്ടയം: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വലിയ പൊട്ടിത്തെറികൾക്ക് തുടക്കം കുറിച്ചത്. മോൻസ് ജോസഫിന് ഉന്നത പദവികൾ നൽകി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ തുടങ്ങിയത്.  പദവികൾ തീരുമാനിച്ചതിൽ ഉള്ള അതൃപ്തി പരസ്യമാക്കി പലതവണ ഫ്രാൻസിസ് ജോർജ് മാധ്യമങ്ങൾക്കുമുന്നിൽ രംഗത്ത് വരികയും ചെയ്തു.

  ഇതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച പിജെ ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ പാർട്ടി യോഗം ചേർന്നത്. രാത്രി ഏറെ വൈകിയാണ് യോഗം അവസാനിച്ചത്. തർക്കത്തിനൊടുവിൽ പരിഹാര ഫോർമുല എന്ന നിലയിൽ പി ജെ ജോസഫ് മുന്നോട്ടുവെച്ചത് സംഘടനാ തെരഞ്ഞെടുപ്പ് ആയിരുന്നു. ഈ ധാരണയിൽ യോഗം പിരിയുകയും ചെയ്തു.

  എന്നിട്ടും കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ വിമത പക്ഷത്തുള്ള ഫ്രാൻസിസ് ജോർജ്, ജോണിനെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ വിട്ടുനിന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഫ്രാൻസിസ് ജോർജ് പങ്കെടുക്കാതിരുന്നത് എന്നാണ് പി ജെ ജോസഫ് നൽകിയ വിശദീകരണം.

  റേഷൻ ഡീലേഴ്സ് അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാൻ ഉള്ളതിനാലാണ് ജോണി നെല്ലൂർ വിട്ടുനിന്നത് എന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. എന്നാൽ ഇതു മാത്രമല്ല കാരണം എന്നാണ് വിമത പക്ഷത്തെ ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സംഘടന തിരഞ്ഞെടുപ്പ് എന്ന ഫോർമുലയിൽ ചില അപകടങ്ങൾ ഉള്ളതായി വിമത നേതാക്കൾ വിലയിരുത്തുന്നുണ്ട്.

  ജോസഫ് വിഭാഗത്തിൽ ഇപ്പോഴുള്ള മുഴുവൻ കമ്മിറ്റികളിലും പിജെ ജോസഫിന് ശക്തമായ ആധിപത്യം ആണുള്ളത്. പി ജെ ജോസഫിന്റെ കൂടെ എക്കാലത്തും ഒപ്പം നിന്ന് നേതാവാണ് മോൻസ് ജോസഫ്. അതുകൊണ്ടുതന്നെ മോൻസ് ജോസഫിനും ഇതേ ആധിപത്യം ഉണ്ട്. ഇടക്കാലത്ത് വിട്ടുപോയ ഫ്രാൻസിസ് ജോർജിന് പാർട്ടിയിൽ അത്രയും സ്വാധീനമില്ല.
  You may also like:സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍

  അടുത്തകാലത്ത് മാത്രം വന്ന നേതാവാണ് ജോണി നെല്ലൂർ. തോമസ് ഉണ്ണിയാടനും ഏറെക്കാലം കെഎം മാണിക്കൊപ്പം നിന്ന നേതാവാണ്. കെഎം മാണി ജീവിച്ചിരുന്ന കാലത്ത് മണിയോടൊപ്പം ചേർന്നുള്ള രാഷ്ട്രീയ നീക്കങ്ങളാണ് തോമസ് ഉണ്ണിയാടൻ നടത്തിയിരുന്നത്. സാഹചര്യം ഇങ്ങനെയായിരിക്കെ തെരഞ്ഞെടുപ്പു വന്നാൽ മോൻസ് ജോസഫ് സർവാധിപത്യം നേടുമെന്ന് എതിർ വിഭാഗം കരുതുന്നു.

  You may also like:ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

  സംഘടനാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പിന്നീട് പാർട്ടിയിൽ എന്ത് പദവികൾ കിട്ടിയാലും അത് പൊതുജനത്തിനു മുന്നിൽ നല്ല പ്രതിച്ഛായ ആയിരിക്കില്ല സൃഷ്ടിക്കുക. അത് രാഷ്ട്രീയ ഭാവിയെ തന്നെ ഇരുട്ടിലാക്കും എന്നും എതിർ വിഭാഗത്തെ ഓരോ നേതാക്കളും വിലയിരുത്തുന്നു. സംഘടനാ തെരഞ്ഞെടുപ്പ് എന്നത് താഴേത്തട്ടു മുതൽ നടത്തുമെന്നാണ് പിജെ ജോസഫ് പറയുന്നത്.

  കേരള കോൺഗ്രസിന്റെ സംഘടന സംവിധാനം അനുസരിച്ച് ഒരുതരത്തിലും ഇത് നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും എതിർവിഭാഗം വിലയിരുത്തുന്നു. താഴേത്തട്ടു മുതൽ മെമ്പർഷിപ്പ് പുതിയതായി നൽകി അവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താൻ വർഷങ്ങൾ പിടിക്കും എന്ന് നേതാക്കൾ കരുതുന്നു. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കും.

  അതായത് സംഘടനാ തെരഞ്ഞെടുപ്പ് എന്ന കെണിയിൽ  വിമത നേതാക്കളെ വീഴ്ത്തുകയായിരുന്നു പിജെ ജോസഫ് എന്ന് അർത്ഥം. ഉന്നതാധികാരസമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ എന്തുവേണമെന്ന് തീരുമാനമെടുക്കുമെന്നാണ് പി ജെ ജോസഫ് പറഞ്ഞത്. ഏറ്റവും അടുത്ത ദിവസം ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലും വിമത നേതാക്കൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായേക്കും.  അങ്ങനെ വന്നാൽ മറ്റൊരു പൊട്ടിത്തെറി ഉണ്ടാകുമോ എന്ന പ്രതിസന്ധിയും പാർട്ടി ഉണ്ട്.
  Published by:Naseeba TC
  First published:
  )}