News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 24, 2020, 2:58 PM IST
പി ജെ ജോസഫ്
കോട്ടയം: കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം കുട്ടനാട്ടിൽ സ്ഥാനാർഥിയാക്കുമെന്ന് പി ജെ ജോസഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. തോമസ് ചാഴികാടൻ അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിശ്ചയിച്ച് സ്ഥാനാർഥി നിർണയവുമായി ജോസ് കെ മാണി വിഭാഗം മുന്നോട്ടു പോകുന്നതിനിടയിലാണ് ജോസഫിന്റെ മറുതന്ത്രം. വിജയ സാധ്യത മുന്നിൽ കണ്ടാണ് ജേക്കബ് എബ്രഹാമിന്റെ പേര് നിർദേശിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ പി ജെ ജോസഫ് പറഞ്ഞു. ജേക്കബ് എബ്രഹാമിന്റെ പേരിന് മുന്നിൽ മറ്റ് തർക്കങ്ങൾ ഇല്ല. കുട്ടനാട്ടിൽ യുഡിഎഫിന് ഒരു സ്ഥാനാർഥി മാത്രമേ ഉണ്ടാകു എന്നും ജോസഫ് പറഞ്ഞു.
ജോസിന്റെ നീക്കത്തിനെതിരെ ജോസഫ്ജോസ് വിഭാഗം പ്രഖ്യാപിക്കുന്ന സ്ഥാനാർഥി യുഡിഎഫ് സ്ഥാനാർത്ഥി ആകില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്. കഴിഞ്ഞ തവണ ജോസ് വിഭാഗം വിമതനീക്കം നടത്തിയിരുന്നതായും ജോസഫ് ആരോപിക്കുന്നു നെൽകർഷക യൂണിയന്റെ പേരിൽ ജോസ് വിഭാഗം സ്ഥാനാർഥിയെ നിർത്തിയിരുന്നു. എന്നാൽ ഈ സ്ഥാനാർത്ഥിക്ക് വെറും 250 വോട്ട് മാത്രമാണ് കിട്ടിയത്. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും ജോസഫ് പറഞ്ഞു.
പാലാ മോഡൽ കൂക്കുവിളി ഉണ്ടാകില്ല
പാലായിൽ ഉപ തെരഞ്ഞെടുപ്പ് കൺവൻഷന് എത്തിയ പിജെ ജോസഫിനെ കൂക്കു വിളികളോടെയാണ് ജോസ് കെ മാണി വിഭാഗം വരവേറ്റത്. ആ സംഭവം ഓർമപ്പെടുത്തി ആണ് ജോസഫിൻറെ പരിഹാസം. ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ട കുട്ടനാട് സീറ്റിൽ തെരഞ്ഞെടുപ്പ് വേദികളിൽ കൂക്കുവിളികൾ ഉണ്ടാകില്ല എന്ന് ജോസഫ് പറഞ്ഞു. തങ്ങൾക്ക് എല്ലാവരുടെയും വോട്ട് വേണം. കുട്ടനാട്ടിൽ വിജയം ഉറപ്പാണെന്നും ജോസഫ് അവകാശപ്പെട്ടു.
Also Read-
'വെള്ളാപ്പള്ളി' 'മഹാഗുരു' ആയി; ഗോകുലം ഗോപാലനെ മുന്നിൽ നിർത്തി സുഭാഷ് വാസു പോരു തുടങ്ങി
Published by:
Chandrakanth viswanath
First published:
January 24, 2020, 2:58 PM IST