പത്തനംതിട്ട: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പരിഭാഷ തടസ്സപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം നടക്കണമെന്ന ആവശ്യവുമായി പി.ജെ കുര്യൻ രംഗത്ത്. അന്വേഷണം നടത്താന്‍ കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യവുമായി പിജെ കുര്യന് രാഹുല്‍ഗാന്ധിക്ക് കത്ത് നല്കി.
രാഹുല്‍ പറയുന്നത് പലപ്പോഴും തനിക്ക് ശരിയായി കേള്‍ക്കാന്‍ കഴിയാതിരുന്നതാണ് പരിഭാഷ തടസപ്പെടാനുള്ള കാരണമായി പിജെ കുര്യന് പറഞ്ഞത്. പാര്‍ട്ടിയിലെ തന്റെ എതിരാളികളുടെ ഇടപെടലാകാം പരിഭാഷ തടസ്സപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന ആരോപണവും പിജെ കുര്യൻ ഉന്നയിക്കുന്നു. പ്രസംഗം വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്ന ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍നിന്ന് മാറ്റിയതാണ് പ്രശ്നം സൃഷ്ടിച്ചെതെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്.
Also read:
'കള്ളവോട്ടാണേല് കാക്കിയും കുടുങ്ങും' പൊലീസുകാരുടെ തപാല്‍ വോട്ട്; ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു
ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍നിന്ന് മാറ്റുകയോ അത് പ്രസംഗവേദിയില്‍ സ്ഥാപിക്കാതിരിക്കുകയോ ചെയ്തതിനു പിന്നില്‍ ആരെന്ന് അന്വേഷിക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം. പാർട്ടിസംവിധാനത്തിലൂടെ അന്വേഷിക്കണമെന്നും ആവശ്യമെങ്കിൽ പോലീസ് അന്വേഷണം വേണമെന്നും പി.ജെ. കുര്യൻ ആവശ്യപ്പെട്ടു.
ഏപ്രിൽ 16-നായിരുന്നു രാഹുൽഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസംഗം. ഇതിന്റെ പരിഭാഷ ഇടയ്ക്കിടെ തടസ്സപ്പെട്ടിരുന്നു. വ്യക്തമായി പരിഭാഷ ചെയ്യാൻ കഴിയാതിരുന്ന പിജെ കുര്യനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്ത് വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.