നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശ്രീ എം ആൾദൈവവുമല്ല ആർഎസ്എസുമല്ല'; വി ടി ബൽറാം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പി. ജെ കുര്യൻ

  'ശ്രീ എം ആൾദൈവവുമല്ല ആർഎസ്എസുമല്ല'; വി ടി ബൽറാം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പി. ജെ കുര്യൻ

  'ബൽറാം നടത്തിയ പരാമർശങ്ങൾ ശ്രീ എമ്മിന്‍റെ നൂറുകണക്കിന് വരുന്ന ആരാധകരെ വിഷമിപ്പിച്ചു'

  ശ്രീ എം

  ശ്രീ എം

  • Share this:
   തിരുവനന്തപുരം: ശ്രീ എം ആൾദൈവവുമല്ല ആർഎസ്എസുമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. സംസ്ഥാന സർക്കാർ ശ്രീ.എം –ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിനെ വിമര്‍ശിച്ചുകൊണ്ടുള്ള വി ടി . ബല്‍റാം MLAയുടെ ഫേസ്ബുക്ക് പോസ്റ്റ് പരാമർശിച്ചുകൊണ്ടാണ് പി. ജെ കുര്യൻ രംഗത്തെത്തിയത്. ബൽറാം നടത്തിയ പരാമർശങ്ങൾ ശ്രീ എമ്മിന്‍റെ നൂറുകണക്കിന് വരുന്ന ആരാധകരെ വിഷമിപ്പിച്ചതായും അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിൽ പി. ജെ കുര്യൻ പറഞ്ഞു.

   പി. ജെ കുര്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം –ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള ശ്രീ.വി ടി .ബല്‍റാം MLA യുടെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍ തന്നത് വായിച്ചു.

   സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ശ്രീ. ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ ‘ആള്‍ ദൈവമെന്നും ‘RSS സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.

   എനിക്ക് ശ്രീ.എം –മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ്‌ അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്‍റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല RSSഉം അല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ RSS ആകുമോ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ?.

   Also Read- 'ശ്രീ എം ചർച്ചയ്ക്ക് മുൻകൈ എടുത്തു'; വിശദീകരണവുമായി പി. ജയരാജൻ

   ഒരു MLA ആയ ശ്രീ.ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എം ന്‍റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ്‌ ഉണക്കാന്‍ ആവശ്യമാണ്.

   ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല.

   -------------------

   സിപിഎം-ആർഎസ്എസ് ചർച്ചയ്ക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചുവെന്നതും യോഗ സെന്‍ററിന് സംസ്ഥാന സർക്കാർ സ്ഥലം അനുവദിച്ചതുമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടിസ്ഥാനം. കന്യാകുമാരി മുതൽ കാശ്മീർ വരെ പദയാത്ര നടത്തിയ ശ്രീ എം എന്ന മുംതാസ് അലി ഖാൻ ആരാണെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി കെ ടി ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. ആരാണ് ശ്രീ എം? എന്ന ചോദ്യത്തോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എല്ലാ അർത്ഥത്തിലും മനുഷ്യസ്നേഹത്താൽ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്ര ധാരിയായ ആധുനിക സന്യാസിയെന്ന് ശ്രീ എമ്മിനെ ഒരു വാചകത്തിൽ വിശേഷിപ്പിക്കാമെന്നാണ് ശ്രീ എം നൽകിയിരിക്കുന്ന വിശദീകരണം.
   Published by:Anuraj GR
   First published:
   )}