തിരുവനന്തപുരം:കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ച വി എം സുധീരനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്.
പാര്‍ട്ടിക്ക് അധികാരവും ശക്തിയും ഉള്ളപ്പോള്‍ പല സ്ഥാനങ്ങളും വഹിച്ച ശ്രീ.വി.എം.സുധീരന് പാര്‍ട്ടി ക്ഷീണിച്ചിരിക്കുന്ന ഈ അവസരത്തില്‍ രാജിവയ്ക്കണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ശ്രീ വി എം സുധീരന് കമ്മറ്റികളില്‍ നിന്ന് രാജിവെയ്ക്കുന്നതിനു പകരം കമ്മിറ്റികളില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായം പറഞ്ഞ് നേതൃത്വത്തിന് തെറ്റു പറ്റിയെങ്കില്‍ തിരുത്താന്‍ ശ്രമിക്കുകയായിരുന്നു വേണ്ടത്.
പി ജെ കുര്യന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരുപം
രാജി വേണ്ടിയിരുന്നോ?
പാര്‍ട്ടിക്ക് അധികാരവും ശക്തിയും ഉള്ളപ്പോള്‍ പല സ്ഥാനങ്ങളും വഹിച്ച ശ്രീ.വി.എം.സുധീരന് പാര്‍ട്ടി ക്ഷീണിച്ചിരിക്കുന്ന ഈ അവസരത്തില്‍ രാജിവയ്ക്കണമായിരുന്നോ?. അധികാരവും ശക്തിയും ഉള്ളപ്പോള്‍ ഇത്തരംലക്ഷ്വറി
വേണമെങ്കില്‍ ആകാം.
ശ്രീ വി എം സുധീരന് കമ്മറ്റികളില്‍ നിന്ന് രാജിവെയ്ക്കുന്നതിനു പകരം കമ്മിറ്റികളില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായം പറഞ്ഞ് നേതൃത്വത്തിന് തെറ്റു പറ്റിയെങ്കില്‍ തിരുത്താന്‍ ശ്രമിക്കുകയായിരുന്നു വേണ്ടത്. എന്തായാലും പാര്‍ട്ടിക്ക് അധികാരമില്ലാതെ ശക്തി കുറഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും, AICC-യില്‍ നിന്നുമുള്ള ശ്രീ.സുധീരന്റെ രാജി നീതീകരിക്കാനാവില്ല.
'രാജിതീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു, ഹൈക്കമാൻഡ് നടപടികൾക്കായി കാത്തിരിക്കുന്നു': വി എം സുധീരൻ
എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവറും ഇതര നേതാക്കളുമായി നടന്ന ചർച്ചയിൽ പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഇനി ഫലം കാക്കുന്നുവെന്നും മുൻ കെ പി സി സി പ്രസിഡൻറ് വി എം സുധീരൻ. രാജി വെച്ച തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഹൈക്കമാൻഡ് നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും ചർച്ചക്ക് ശേഷം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്.
കേരളത്തിലെ പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വളരെ പ്രതീക്ഷയോട് കൂടിയാണ് വന്നത്. പക്ഷേ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകാതെ വന്ന സ്ഥിതി വിശേഷമുണ്ടായി. തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവണതകളും പ്രകടമായി. കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലാത്ത നടപടികള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായതോടെയാണ് പ്രതികരിക്കാന്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് സ്ഥാനങ്ങള്‍ രാജിവെച്ചത്. പരസ്യ പ്രതികരണത്തിലേക്ക് ഇപ്പോഴും പോയിട്ടില്ല.
Also Read-
'പാര്‍ട്ടി പ്രസിഡന്റിനെ സ്ലോട്ട് വെച്ച് കാണേണ്ട ഗതികേട് തനിക്കുണ്ടായിട്ടില്ല': കെപിസിസി നേതൃത്വത്തോട് ഇടഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനും
തെറ്റായ പ്രവര്‍ത്തന ശൈലിമൂലം പാര്‍ട്ടിക്ക് വരുത്താവുന്ന കോട്ടം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെറ്റായ ശൈലി തിരുത്താനാവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ്. ഉചിതമായ പരിഹാരമുണ്ടാകുമോ എന്ന് ഉറ്റുനോക്കും. കോണ്‍ഗ്രസ് ദുര്‍ബലപ്പെടരുത്. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഹൈക്കമാന്‍ഡിനാകട്ടെ എന്നതാണ് പ്രത്യാശയെന്നും സുധീരന് പറഞ്ഞു.
Also Read-
വി.എം. സുധീരൻ എ.ഐ.സി.സി. അംഗത്വം രാജിവെച്ചു; കൂടുതൽ കടുത്ത നിലപാടിലേക്ക്
എന്നാൽ വി എം സുധീരനുമായുള്ള ചർച്ച ഫലപ്രദമായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറഞ്ഞു. സുധീരന്റെ നിർദേശങ്ങൾ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോൺഗ്രസുകാരനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും താരീഖ് അൻവർ പറഞ്ഞു.
കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചിരുന്നു. രാജിക്ക് പിന്നാലെ സുധീരനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു. സുധീരൻ രാജി പിൻവലിക്കണമെന്ന ആവശ്യവുമായി കെ പി സി സി നേതൃത്വവും രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.