HOME » NEWS » Kerala » PK ABDU RABB FACEBOOK POST ABOUT FAIHA MUJEEB

'രാജ്യത്തെ ഏറ്റവും വലിയ റിസർച്ച് ഫെലോഷിപ്പ് കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് എത്തി'; ഫൈഹയെ അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസമന്ത്രി

കാലം ഏറെ മാറിയിരിക്കുന്നു, എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ കുട്ടികൾ തുടർപഠനത്തിന് അർഹരാവുന്ന ജില്ലയാണിന്ന് മലപ്പുറം. എസ് എസ് എൽ സിയും പ്ലസ്ടുവും മാത്രമല്ല ഉന്നത പഠന ഗവേഷണ രംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഒക്കെ സമുദായത്തിന്റെ കുതിച്ചു ചാട്ടമാണ്.

News18 Malayalam | news18
Updated: May 24, 2021, 10:29 PM IST
'രാജ്യത്തെ ഏറ്റവും വലിയ റിസർച്ച് ഫെലോഷിപ്പ് കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് എത്തി'; ഫൈഹയെ അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസമന്ത്രി
PK Abdu Rabb, faiha mujeeb
  • News18
  • Last Updated: May 24, 2021, 10:29 PM IST
  • Share this:
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റിസർച്ച് ഫെലോഷിപ്പ് കഴിഞ്ഞദിവസം നേടിയ മലപ്പുറം വാഴക്കാട്ടുകാരി ഫൈഹ മുജീബിനെ അഭിനന്ദിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ലക്ഷ്യം നേടാനറിയാതെ പോയ തന്റെ നാട്ടിലെ മുൻ തലമുറയെക്കുറിച്ച് സൂചിപ്പിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. പൊതുവിദ്യാഭ്യാസ സ്ഥാപനത്തിൽ പഠനം പൂർത്തിയാക്കി 55 ലക്ഷം രൂപയുടെ പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് നേടുക വഴി ഫൈഹ മുജീബ് ഒരു ദേശത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണെന്നും ഫൈഹ കുറിച്ചു.

എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ കുട്ടികൾ തുടർപഠനത്തിന് അർഹരാവുന്ന ജില്ലയാണിന്ന് മലപ്പുറമെന്നും അദ്ദേഹം വ്യക്തമാക്കി. എസ് എസ് എൽ സിയും പ്ലസ്ടുവും മാത്രമല്ല ഉന്നത പഠന ഗവേഷണ രംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഒക്കെ സമുദായത്തിന്റെ കുതിച്ചു ചാട്ടമാണെന്നും അദ്ദേഹം കുറിച്ചു.

പി കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്,

'അഞ്ചാം തരം പാസ്സായവരിൽ ആറുപേര് മാത്രം മുസ്ലിം കുട്ടികൾ, മൊയ്തീന്‍ കുട്ടി, മുഹമ്മദ്‌, കാസ്മി, കുഞ്ഞാലികുട്ടി. മറ്റൊരു മുഹമ്മദും. പരപ്പനങ്ങാടി ബോർഡ് മാപ്പിള സ്കൂളിലെ ഹെഡ്മാസ്റ്റർ കുഞ്ഞഹമ്മദ് മാഷ് രണ്ടാമതൊന്നു ആലോചിച്ചു നിന്നില്ല.

ആ ആണ്‍കുട്ടികളെയും കൈപിടിച്ച് റെയിൽവെ ചാമ്പ്രയിലൂടെ നേരെ നടന്നു, മിഷ്യൻ സ്കൂളിലേക്ക്. കൈയില്‍ ഒരു ചൂരല്‍ വടിയുമുണ്ട്. കുഞ്ഞഹമ്മദ് മാസ്റ്റര്‍ കുട്ടികളെയും കൊണ്ട് മുന്നോട്ടു പോവുമ്പോഴാണ് തുര്‍ക്കി തൊപ്പിയിട്ടയൊരാള്‍ ചിരിച്ചു കൊണ്ട് എതിർദിശയിൽ നിന്നും വരുന്നത്'. അയാള്‍ ആ കൂട്ടത്തിലെ
മുഹമ്മദിന്റെ ബാപ്പയായിരുന്നു.'മാസ്റ്ററെ അവനെ സ്കൂളില്‍ ചേര്‍ക്കണ്ട, എനിക്ക് വയസ്സായില്ലേ, കൊപ്രക്കളം നോക്കാന്‍ അവനെ വേണം'
ആ പിതാവിന്റെ നിർബന്ധത്തിനു മുന്നില് കുഞ്ഞഹമ്മദ് മാഷ്‌ വഴങ്ങി. ബാക്കിയുള്ള അഞ്ചു കുട്ടികളെയുമായി കുഞ്ഞഹമ്മദ് മാഷ്‌ മിഷ്യൻ സ്കൂളിലേക്ക് നീങ്ങി. മുഹമ്മദ്‌ ബാപ്പയോടൊപ്പം കൈപിടിച്ച് അഞ്ചപ്പുരയിലേക്കും.

മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്; നിങ്ങളുടെ കുത്തിത്തിരിപ്പ് രാഷ്ട്രീയം വിലപ്പോകില്ല: എ.പി അബ്ദുള്ളക്കുട്ടി

നന്മകൾ ഒരുപാട് കാത്തു വെച്ചെങ്കിലും ലക്ഷ്യം നേടാനറിയാതെ പോയ എന്റെ നാട്ടിലെ മുൻ തലമുറയെക്കുറിച്ചാണ് മുകളിൽ സൂചിപ്പിച്ചത്. പരപ്പനങ്ങാടിയിലെ എന്നല്ല, വിശിഷ്യ മലബാറിന്റെ അന്നത്തെ സാമൂഹ്യാവസ്ഥയായിരുന്നു ഇത്. ആണ്‍കുട്ടികൾക്ക് തുടർപഠനവും പെണ്‍കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസവും
നൽകാൻ ആളുകൾ മടിച്ച കാലം. ബ്രിട്ടീഷ് കോളണി വാഴ്ചക്കെതിരായ പോരാട്ടങ്ങളും, പട്ടിണിയും മലബാറിനെ സാമൂഹ്യമായ ഈ പിന്നാക്കാവസ്ഥയിലേക്ക് നയിച്ചു.

കാലം ഏറെ മാറിയിരിക്കുന്നു, എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ കുട്ടികൾ തുടർപഠനത്തിന് അർഹരാവുന്ന ജില്ലയാണിന്ന് മലപ്പുറം. എസ് എസ് എൽ സിയും പ്ലസ്ടുവും മാത്രമല്ല ഉന്നത പഠന ഗവേഷണ രംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഒക്കെ സമുദായത്തിന്റെ കുതിച്ചു ചാട്ടമാണ്.

'ഒരു തുള്ളി രക്തം ചൊരിയിക്കാതെ KSRTC ബസിന്റെ ചില്ല് ഉടയാതെ പ്രതിപക്ഷ പ്രവർത്തനം നടത്താൻ കഴിയുമെന്ന് തെളിയിച്ച കാലഘട്ടം' ചെന്നിത്തല

രാജ്യത്തെ ഏറ്റവും വലിയ റിസർച്ച് ഫെലോഷിപ്പാണ് കഴിഞ്ഞ ദിവസം മലപ്പുറം വാഴക്കാട്ടുകാരി ഫൈഹ മുജീബിനെ തേടിയെത്തിയത്. പൊതു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠനം പൂർത്തിയാക്കി 55 ലക്ഷം രൂപയുടെ പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് നേടുക വഴി ഫൈഹ മുജീബ് ഒരു ദേശത്തിന്റെ
അഭിമാനമായിരിക്കുന്നു.

പിൻകുറി: കുട നന്നാക്കുന്നവരെയും, ചെരുപ്പ് തുന്നുന്നവരെയും അറബി അധ്യാപകരാക്കുന്നു എന്ന് ആരോപണം വന്നപ്പോൾ സി എച്ച് അടങ്ങിയില്ല. അവരുടെ മക്കളെ ഡോക്ടറും എഞ്ചിനീയറും ഉന്നത ഗവേഷണ പഠനത്തിന് പ്രാപ്തരാക്കലാണ് അടുത്ത പരിപാടിയെന്നായിരുന്നു സി എച്ചിന്റെ മറുപടി. സി എച്ചിന്റെ ആ സ്വപ്നം പൂവണിയുമ്പോൾ ഫൈഹമാരെക്കുറിച്ചോർത്ത് നമുക്കും സന്തോഷിക്കാം. പി കെ അബ്ദുറബ്ബ്.'
Published by: Joys Joy
First published: May 24, 2021, 10:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories