• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അരമണിക്കൂര്‍ മുമ്പെ പുറപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടല്‍ ചരിത്രത്തില്‍ ഇടം നേടും'; പരിഹസിച്ച് പികെ അബ്ദു റബ്ബ്

'അരമണിക്കൂര്‍ മുമ്പെ പുറപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടല്‍ ചരിത്രത്തില്‍ ഇടം നേടും'; പരിഹസിച്ച് പികെ അബ്ദു റബ്ബ്

എറിഞ്ഞവന് എറിഞ്ഞുവെന്നും, ഏറുകൊണ്ടവര്‍ക്ക് കൊണ്ടു എന്നും ഒരു ഫീലിംഗുമില്ലാത്ത ലോകത്തിലെ ആദ്യത്തെ ബോംബ് സ്‌ഫോടനമായി തിരുവനന്തപുരം വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബ് സ്‌ഫോടനം അറിയപ്പെടും

  • Last Updated :
  • Share this:
    തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും പരിഹസിച്ച് മുസ്ലീംലീഗ് നേതാവ് പികെ അബ്ദു റബ്ബ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പരിഹാസം. യഥാര്‍ത്ഥ പ്രതിയെ പിടികൂടിയാല്‍ പൊലീസിനും സര്‍ക്കാരിനും ചെയ്യാനാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    അധികം ഒച്ചയും, ബഹളവുമില്ലാതെ, തീരെ നാശനഷ്ടങ്ങളും വരുത്താതെയുള്ള ഇത്തരം ബോംബേറിന്റെ സാങ്കേതിക വിദ്യകള്‍ അവനില്‍ നിന്നും ചോദിച്ചു മനസ്സിലാക്കണമെന്ന് അബ്ദു റബ്ബ് പറയുന്നു. എറിഞ്ഞവന് എറിഞ്ഞുവെന്നും, ഏറു കൊണ്ടവര്‍ക്ക് കൊണ്ടു എന്നും ഒരു ഫീലിംഗുമില്ലാത്ത ലോകത്തിലെ ആദ്യത്തെ ബോംബ് സ്‌ഫോടനമായി തിരുവനന്തപുരം വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബ് സ്‌ഫോടനം അറിയപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.

    Also Read-'ആ ചുവന്ന സ്‌കൂട്ടറുകാരനും പങ്കില്ല' AKG സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

    പികെ അബ്ദു റബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    എ.കെ.ജി സെന്ററിന് ബോംബെറിഞ്ഞ യഥാര്‍ത്ഥ പ്രതിയെ പിടികൂടിയാല്‍ പോലീസിനും സര്‍ക്കാറിനും ചെയ്യാനാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയാണ്.

    അധികം ഒച്ചയും, ബഹളവുമില്ലാതെ, തീരെ നാശനഷ്ടങ്ങളും വരുത്താതെയുള്ള ഇത്തരം ബോംബേറിന്റെ സാങ്കേതിക വിദ്യകള്‍ അവനില്‍ നിന്നും ചോദിച്ചു മനസ്സിലാക്കണം.

    അതല്ല, നേരാം വണ്ണം ബോംബെറിയാനുള്ള സിദ്ധി നേടാത്ത ഒരാളാണ് അവനെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും ബോംബുണ്ടാക്കാന്‍ ശേഷിയുള്ളവര്‍ അവന് നല്ല പരിശീലനം നല്‍കണം.

    എറിഞ്ഞവന് എറിഞ്ഞുവെന്നും, ഏറു കൊണ്ടവര്‍ക്ക് കൊണ്ടു എന്നും ഒരു ഫീലിംഗുമില്ലാത്ത ലോകത്തിലെ ആദ്യത്തെ ബോംബ് സ്‌ഫോടനമായി തിരുവനന്തപുരം വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബ് സ്‌ഫോടനം അറിയപ്പെടും.

    കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതിരിക്കാന്‍ അര മണിക്കൂര്‍ മുമ്പെ പുറപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടലും ചരിത്രത്തില്‍ ഇടം നേടും.
    Published by:Jayesh Krishnan
    First published: