നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗോപാലേട്ട​ന്‍റെ പശുവില്ല,ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല; ഞാൻ ഫലം പ്രഖ്യാപിക്കാത്തതുകൊണ്ട് ട്രോളുമില്ല': പി കെ അബ്ദുറബ്ബ്

  'ഗോപാലേട്ട​ന്‍റെ പശുവില്ല,ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല; ഞാൻ ഫലം പ്രഖ്യാപിക്കാത്തതുകൊണ്ട് ട്രോളുമില്ല': പി കെ അബ്ദുറബ്ബ്

  അബ്​ദുറബ്ബി​ന്‍റെ കാലത്ത്​ ഉയർന്ന വിജയമുള്ള പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ സൈബറിടത്തിലെ ഇടത് അനുകൂലികൾ ട്രോളുമായി രംഗത്തുവന്നിരുന്നു

  പി കെ അബ്ദുറബ്ബ്

  പി കെ അബ്ദുറബ്ബ്

  • News18
  • Last Updated :
  • Share this:
   എസ്​. എസ്​. എല്‍. സി പരീക്ഷ ഫലം പ്രഖ്യാപിച്ച് തൊട്ടുപിന്നാലെ രസകരമായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കവെച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി. കെ.അബ്​ദുറബ്ബ്​. താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ മികച്ച വിജയശതമാനമുള്ള ഫലം പുറത്തുവന്നപ്പോൾ പരിഹസിച്ച ഇടത് സൈബർ ഗ്രൂപ്പുകളെ ട്രോളുന്നതാണ് അബ്ദുറബ്ബിന്‍റെ പുതിയ പോസ്റ്റ്. 'SSLC വിജയശതമാനം 99.47, ഗോപാലേട്ട​ന്‍റെ പശുവില്ല, ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല, സ്​കൂളി​ന്‍റെ ഓട് മാറ്റാന്‍ വന്ന ബംഗാളിയുമില്ല. റിസള്‍ട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തതുകൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല'-എന്നാണ്​ അദ്ദേഹം കുറിച്ചത്​.

   അബ്​ദുറബ്ബി​ന്‍റെ കാലത്ത്​ ഉയർന്ന വിജയമുള്ള പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ സൈബറിടത്തിലെ ഇടത് അനുകൂലികൾ ട്രോളുമായി രംഗത്തുവന്നിരുന്നു. അതിന് മറുപടിയുമായാണ് അബ്ദുറബ്ബ് ഇപ്പോൾ രംഗത്തെത്തിയത്. ഗോപാലേട്ട​ന്‍റെ പശുവും, ആമിനത്താത്തയുടെ പൂവന്‍ കോഴിയും, സ്​കൂളിന്‍റെ ഓട് മാറ്റാന്‍ വന്ന ബംഗാളിയും ഉള്‍പ്പടെ ജയിച്ചു എന്നാണ്. ഇതിനെയാണ് ഇപ്പോൾ അബ്ദുറബ്ബ് പരിഹസിക്കുന്നത്.

   അബ്​ദുറബ്ബി​െന്‍റ ഫേസ്​ബുക്​ പോസ്​റ്റി​െന്‍റ പൂര്‍ണരൂപം

   SSLC വിജയശതമാനം 99.47

   ഗോപാലേട്ട​െന്‍റ പശുവില്ല,

   ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല,

   സ്കൂളിന്‍്റെ ഓട് മാറ്റാന്‍ വന്ന ബംഗാളിയുമില്ല.

   റിസള്‍ട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്

   ഇജ്ജാതി ട്രോളുകളൊന്നുമില്ല.

   2011 ല്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാന്‍ മന്ത്രിയായിരുന്ന കാലത്തും SSLC

   വിജയശതമാനം കൂടിക്കൂടി വന്നു.

   2012 ല്‍ 93.64%

   2013 ല്‍ 94.17%

   2014 ല്‍ 95.47 %

   2015 ല്‍ 97.99%

   2016 ല്‍ 96.59%

   UDF ന്‍്റെ കാലത്താണെങ്കില്‍ വിജയശതമാനം ഉയരുമ്ബോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ

   വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബര്‍ പോരാളികളുടെ സ്ഥിരം പണി.

   2016 മുതല്‍ പ്രൊഫസര്‍ രവീന്ദ്രനാഥ്

   മന്ത്രിയായ ശേഷമുള്ള വിജയശതമാനവും

   ഉയരത്തില്‍ തന്നെയായിരുന്നു.

   2017 ല്‍ 95.98%

   2018 ല്‍ 97.84%

   2019 ല്‍ 98.11%

   2020 ല്‍ 98.82%

   ഇപ്പോഴിതാ 2021 ല്‍ 99.47% പേരും

   SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.

   വിജയശതമാനം കൂടിയത് മന്ത്രിയുടെ

   കഴിവു കേടല്ല, വിദ്യാര്‍ത്ഥികളെ,

   നിങ്ങളുടെ മിടുക്കു കൊണ്ടാണ്.

   നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.

   ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.

   SSLC Results 2021: എസ്എസ്എൽസിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനം; 1,21,318 പേർക്ക് ഫുൾ എ പ്ലസ്

   എസ്എസ്എൽസി പരീക്ഷയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. പരീക്ഷ എഴുതിയ 99.47% പേർ ഇത്തവണ വിജയിച്ചു. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം. ഈ വർഷത്തേത് റെക്കോർഡ് വിജയമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 0.65% കൂടുതൽ. വിജയശതമാനം 99 ശതമാനം കടക്കുന്നത് ഇതാദ്യമായാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

   ഇത്തവണ 4,21,887 റഗുലർ വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അര്‍ഹത നേടിയതായി ഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകൾ വഴി മൂന്നുമണി മുതൽ ഫലം ലഭ്യമാകും. ഗൾഫിൽ ആകെ 9 സെന്ററുകളുണ്ട് അവിടെ 97.03 % വിജയമാണ് ഉണ്ടായിരിക്കുന്നത്. മൂന്നു വിദ്യാലയങ്ങൾ സമ്പൂർണ വിജയം കരസ്ഥമാക്കി. ലക്ഷദ്വീപിൽ 9 സെന്ററുകളുണ്ട്. ഇവിടെ 96.81% വിജയം.

   2947 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർഥികൾ പരീക്ഷയെഴുതി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 1,21,318. കഴിഞ്ഞ വർഷം 41,906 എ പ്ലസ് ആയിരുന്നു. 79,412 എ പ്ലസ് ഈ വർഷം വർധിച്ചു. പ്രൈവറ്റ് വിദ്യാർഥികൾ (പുതിയ സ്കീം) 615 പേർ പരീക്ഷയെഴുതിയതിൽ 537 പേർ ഉപരിപഠനത്തിനു യോഗ്യതനേടി. പ്രൈവറ്റ് വിദ്യാർഥികളിൽ പഴയ സ്കീമിൽ പരീക്ഷ എഴുതിയ 346 പേരിൽ 270പേർ ഉപരിപഠനത്തിനു യോഗ്യത നേടി. കോവിഡ് കാരണം മൂല്യനിർണയ ക്യാംപുകൾ 57ൽനിന്ന് 72 ആയി ഉയർത്തിയിരുന്നു. 12,971 അധ്യാപകർ ക്യാംപിൽ പങ്കെടുത്തു.


   • വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂജില്ല കണ്ണൂരാണ് (99.85%).

   • വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല - വയനാട് (98.13%).

   • വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാല (99.97%)

   • വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല - വയനാട് (98.13%).

   • ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം- 7838 പേർക്ക് എപ്ലസ് ലഭിച്ചു.   ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്കൂളിലാണ്. 2076 വിദ്യാർഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് പത്തനംതിട്ടയിലെ നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാൾ മാത്രമാണ് പരീക്ഷയെഴുതിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
   Published by:Anuraj GR
   First published:
   )}