ബിനീഷിന്റെ അറസ്റ്റ്: മയക്കു മരുന്ന് ലോബിക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയമെന്ന് പി.കെ ഫിറോസ്

ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ ആദ്യം നടത്തിയത് പി കെ ഫിറോസ് ആയിരുന്നു.

News18 Malayalam | news18-malayalam
Updated: October 29, 2020, 11:23 PM IST
ബിനീഷിന്റെ അറസ്റ്റ്: മയക്കു മരുന്ന് ലോബിക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയമെന്ന് പി.കെ ഫിറോസ്
firos
  • Share this:
കോഴിക്കോട്: മയക്കു മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കൊടിയേരി അറസ്റ്റിലായത്  പോരാട്ടത്തിന്റെ വിജയമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

ബിനീഷ് കൊടിയേരിയുടെ പിന്തുണയോടെയാണ് മയക്കു മരുന്ന്  ഇടപാട് നടത്താൻ അനൂപ് മുഹമ്മദ് ബാംഗ്ലൂരിൽ റസ്റ്റോറന്റ് തുടങ്ങിയതെന്നും അതേ വർഷം ബിനീഷ് കോടിയേരി ബാംഗ്ലൂരിൽ മണി എക്സ്ചേഞ്ച് സ്ഥാപനവും ഫിനാൻസ് കമ്പനിയും തുടങ്ങിയെന്നും ഫിറോസ്. ഇതിന്റെ തെളിവുകൾ യൂത്ത് ലീഗ് പുറത്ത് വിട്ടിരുന്നു.

എന്നാൽ പണം നൽകിയത് കടമായിട്ടാണെന്നും തന്റെ പേരിൽ കമ്പനികൾ ഇല്ലെന്നുമായിരുന്നു ബിനീഷ് പ്രതികരിച്ചത്. ഇതെല്ലാം കളവാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
പാർട്ടി സെക്രട്ടറിയുടെ മകനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സി.പി.എമ്മിന് ഇനി ഒഴിഞ്ഞു മാറാനാവില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയ സംരക്ഷണത്തിലാണ് ബിനീഷ് ഈ സാമ്രാജ്യം മുഴുവൻ കെട്ടിപ്പടുത്തത്.



മയക്കു മരുന്ന് ഇടപാടുകാരുമായി ചേർന്ന് ലോക്ക് ഡൗൺ കാലത്ത് കുമരകത്ത് നിശാപാർട്ടി നടത്തിയതിന്റെ തെളിവുകൾ നൽകിയിട്ടും അന്വേഷണം പോലും പ്രഖ്യാപിക്കാത്തതിന് സി.പി.എം കേരളത്തോട് മാപ്പു പറയണം. ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ ആദ്യം നടത്തിയത് പി കെ ഫിറോസ് ആയിരുന്നു.
Published by: Gowthamy GG
First published: October 29, 2020, 11:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading