• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ലീഗിനെയും യുഡിഎഫിനെയും തോൽപ്പിക്കാൻ ആരുമായും കൂട്ടു കൂടും എന്ന നിലപാടാണ് സിപിഎമ്മിന്': പി.കെ ഫിറോസ്

'ലീഗിനെയും യുഡിഎഫിനെയും തോൽപ്പിക്കാൻ ആരുമായും കൂട്ടു കൂടും എന്ന നിലപാടാണ് സിപിഎമ്മിന്': പി.കെ ഫിറോസ്

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയുടെയും യു ഡി എഫിന്റേയും വോട്ട് കിട്ടി തെരഞ്ഞെടുക്കപ്പെട്ട നാല് സി പി എം പ്രസിഡന്റുമാര്‍ മിനിറ്റുകള്‍ക്കുള്ളില്‍ രാജി വച്ചിരുന്നു.

firos

firos

  • News18
  • Last Updated :
  • Share this:
    മലപ്പുറം: ലീഗിനെയും യു ഡി എഫിനെയും തോൽപ്പിക്കാൻ ആരുമായും കൂട്ടു കൂടും എന്ന നിലപാടാണ് മഞ്ചേശ്വരത്തിലൂടെയും റാന്നിയിലൂടെയും സി പി എം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം പഞ്ചായത്തിലും പത്തനംതിട്ടയിലെ റാന്നി പഞ്ചായത്തിലും സി പി എം - ബി ജെ പി കൂട്ടുകെട്ട് ഭരണം നേടിയിരുന്നു. ഇതിനെതിരെയാണ് പി കെ ഫിറോസ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

    ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്. പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
    You may also like:ഇഎംഎസിന്റെ ജന്മനാട്ടിൽ എൽ ഡി എഫിന് 40 വർഷത്തിനു ശേഷം ഭരണം നഷ്ടമായി; യു ഡി എഫിനെ ഭാഗ്യം കടാക്ഷിച്ചു
    [NEWS]
    Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] '2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു': വൈറലായി നീരജ് മാധവിന്റെ പുതിയ റാപ് സോംഗ് [NEWS]
    'മഞ്ചേശ്വരം പഞ്ചായത്തിലും റാന്നി പഞ്ചായത്തിലും സി പി എമ്മും ബി ജെ പിയും ഇനി ഒരുമിച്ച് ഭരിക്കും. ലീഗിനെയും യു ഡി എഫിനെയും തോൽപ്പിക്കാൻ ആരുമായും കൂട്ടു കൂടും എന്ന നിലപാടാണ് മഞ്ചേശ്വരത്തിലൂടെയും റാന്നിയിലൂടെയും സി പി എം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കക്ഷത്ത് SDPl യും മറുകക്ഷത്ത് ബി ജെ പിയും. ഇതാണ് സി പി എമ്മിന്റെ രാഷ്ട്രീയ നയം. ജാള്യത മറച്ചു വെക്കാൻ SDPl യുടെ പിന്തുണ വാങ്ങിയ ചിലയിടത്തൊക്കെ രാജി വെക്കുന്നു എന്ന് കേൾക്കുന്നു. 'കാരാട്ട് ' മോഡൽ ക്രോസ് വോട്ടിംഗ് നടത്തി ഇവരെ വിജയിപ്പിക്കുകയും പിന്തുണ വാങ്ങി ഭരണത്തിലേറുകയും ചെയ്തതിനു ശേഷം രാജി വെച്ചത് കൊണ്ട് മാത്രം എന്ത് കാര്യം? സി.പി.എമ്മിന്റെ ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.'

    പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയുടെയും യു ഡി എഫിന്റേയും വോട്ട് കിട്ടി തെരഞ്ഞെടുക്കപ്പെട്ട നാല് സി പി എം പ്രസിഡന്റുമാര്‍ മിനിറ്റുകള്‍ക്കുള്ളില്‍ രാജി വച്ചിരുന്നു. ബി ജെ പിയുടെ വോട്ടോടെ അധികാരത്തിൽ വന്ന റാന്നിയിലും രാജി വക്കുമെന്നാണ് എൽഡിഎഫ് അറിയിച്ചിരിക്കുന്നത്. തൃശൂര്‍ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവന്‍വണ്ടൂരിലുമാണ് യു ഡി എഫ് വോട്ടുകള്‍ കിട്ടിയതിന് പിന്നാലെ എൽ ഡി എഫ് പ്രസിഡന്റുമാര്‍ രാജിവെച്ചത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എസ് ഡി പി ഐ വോട്ട് കിട്ടിയതിന് പിന്നാലെ രാജി വക്കുകയായിരുന്നു.

    തൃശൂർ അവിണിശ്ശേരിയില്‍ ബി ജെ പി - 6, എൽ ഡി എഫ് - 5, യു ഡി എഫ് - 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു ഡി എഫ് പിന്തുണ കൂടി നേടി എട്ട് വോട്ടുകളോടെ എൽ ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചു. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ ആര്‍ രാജു ഉടന്‍ രാജിവെയ്ക്കുകയായിരുന്നു. എല്‍ഡിഎഫ് പ്രസിഡന്റ് യുഡിഎഫിന്റെ പിന്തുണ തള്ളിയതോടെ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് ബിജെപി ഭരണമുറപ്പിച്ചു. നേരത്തേ ബി ജെ പിക്കായിരുന്നു ഇവിടെ ഭരണം. ബിജെപിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് പ്രസിഡന്റിന്റെ രാജിയെന്ന് യുഡിഎഫ് ആരോപിച്ചു.
    Published by:Joys Joy
    First published: