മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റേത് പെയ്മെന്റ് സീറ്റാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇക്കാര്യത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനാണെന്നും ഫിറോസ് മലപ്പുറത്ത് ആരോപിച്ചു.
പി.വി അന്വറിന്റെ് പണം കണ്ടാണ് പൊന്നാനിയില്‍ ഇടതുപക്ഷം അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്. കെ.ടി ജലീലിന്റെ് ബന്ധു നിയമനത്തിനുള്ള മറുപടിയായിരിക്കും പൊന്നാനിയിലെ തെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷം പരാജയപ്പെട്ടാല്‍ കെ.ടി ജലീല്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നും ഫിറോസ് വെല്ലുവിളിച്ചു.
Also read: രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം: പ്രതി അരുൺ ആനന്ദിനെ റിമാൻഡ് ചെയ്തു
വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തകര്‍ക്ക് പ്രയാസം ഉണ്ടാക്കുമെന്നും ഇനിയും കാലതാമസമുണ്ടാകരുതെന്നും ഫിറോസ് പറഞ്ഞു. തിരൂരില്‍ യു.ഡി.എഫ് മീഡിയ റൂം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പി.കെ ഫിറോസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K t jaleel, P k firoz, P v anwar, Ponnani S11p07, കെ.ടി ജലീൽ, പി കെ ഫിറോസ്, മുസ്ലീം ലീഗ്