നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വിവാദ നിയമം 118 എ അനുസരിച്ച് നൽകിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് പി.കെ ഫിറോസ്

    വിവാദ നിയമം 118 എ അനുസരിച്ച് നൽകിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് പി.കെ ഫിറോസ്

    സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും. ശേഷം വരുന്ന യു ഡി എഫ് സര്‍ക്കാര്‍ ഈ കരിനിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ സി പി എമ്മിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഫിറോസ് ചോദിക്കുന്നു.

    firos

    firos

    • News18
    • Last Updated :
    • Share this:
    കോഴിക്കോട്: വിവാദ നിയമം 118 എ അനുസരിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതി പിന്‍വലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.കെ ഫിറോസ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സിന് എതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തുമ്പോഴാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പരാതിയുമായി എത്തിയത്.

    പുതിയ നിയമം അനുസരിച്ചുള്ള ആദ്യ പരാതി ആയിരുന്നു ഇത്. പരാതിയില്‍ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് വിമര്‍ശിക്കുന്ന നിയമം മുസ്ലിം ലീഗ് പ്രവര്‍ത്തകൻ തന്നെ ആയുധമാക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് പി.കെ ഫിറോസിന്റെ നീക്കം.

    You may also like:കൊറോണയുടെ ക്ഷീണം മാറ്റാൻ ക്രിസ്മസ് ബൾബ് തെളിച്ചു; ബൾബിന് ലിംഗത്തിന്റെ ആകൃതി, ഒടുവിൽ മാപ്പ് പറഞ്ഞ് മേയർ [NEWS]13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ; വിദേശത്ത് ജോലി ചെയ്യുന്നയാളെ നാട്ടിലെത്തിച്ചു [NEWS] Viral Video | കോഴിയെ പിടിക്കാൻ ഓടിവന്ന 'അനാകോണ്ട'യെ 'ചൂണ്ട'യിട്ട് പിടിച്ചു; വീഡിയോ വൈറൽ, സത്യമിതാണ് [NEWS]

    118 എ നടപ്പിലാക്കിയാല്‍ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിൽ ഉള്ളവരും കൈരളി ടി.വിയിൽ ഉള്ളവരുമാകുമെന്ന് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. ജയിലുകള്‍ സമ്പന്നമാകുക സി.പി.എം പ്രവര്‍ത്തകരെ കൊണ്ടുമായിരിക്കും. ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാല്‍ അതിന് തടയിടാൻ ആകുമായിരിക്കും.

    സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും. ശേഷം വരുന്ന യു ഡി എഫ് സര്‍ക്കാര്‍ ഈ കരിനിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ സി പി എമ്മിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഫിറോസ് ചോദിക്കുന്നു.



    അതുകൊണ്ട് സ്വന്തം പാര്‍ട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിന്‍വലിക്കണം. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ തലയില്‍ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാര്‍ട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോ - ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
    Published by:Joys Joy
    First published: