• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബാംഗ്ലൂര്‍ കലാപത്തിന് നേതൃത്വം നല്‍കിയത് SDPI; അധ്യാപകന്റെ കൈവെട്ടിയത് പോലെ മുതലെടുപ്പിന് ശ്രമിച്ചു: പി.കെ ഫിറോസ്

ബാംഗ്ലൂര്‍ കലാപത്തിന് നേതൃത്വം നല്‍കിയത് SDPI; അധ്യാപകന്റെ കൈവെട്ടിയത് പോലെ മുതലെടുപ്പിന് ശ്രമിച്ചു: പി.കെ ഫിറോസ്

കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എസ്.ഡി.പി.ഐ ആണെന്നും ജനങ്ങളെ വിഭജിച്ച് ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനാണ് എസ്.ഡി.പി.ഐ ശ്രമിച്ചതെന്നും ഫിറോസ്

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

  • Last Updated :
  • Share this:
കോഴിക്കോട്: ബംഗ്ലൂര്‍ കലാപത്തില്‍ എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് ജനറല്‍സെക്രട്ടറി പി.കെ ഫിറോസ്. കേരളത്തില്‍ പരീക്ഷിച്ചു പരാജയപ്പെട്ട വര്‍ഗ്ഗീയത ഇപ്പോള്‍ കര്‍ണ്ണാടകയില്‍ എസ്.ഡി.പി.ഐ പരീക്ഷിക്കുകയാണെന്നും ഇതില്‍ സമുദായം വീണുപോകരുതെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എസ്.ഡി.പി.ഐ ആണെന്നും ജനങ്ങളെ വിഭജിച്ച് ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനാണ് എസ്.ഡി.പി.ഐ ശ്രമിച്ചതെന്നും ഫിറോസ് പറയുന്നു. ബി.ജെ.പി ഒരുക്കുന്ന വേവു പാത്രത്തിലേക്ക് സമുദായത്തെ എടുത്തിട്ടു നല്‍കിയിരിക്കയാണ് എസ്.ഡി.പി.ഐ. പ്രവാചകനെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് കലാപമുണ്ടാക്കിയാല്‍ സമുദായത്തിന്റെ പിന്തുണ കിട്ടുമെന്നാണ് എസ്.ഡി.പി.ഐ കരുതിയത്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയപ്പോഴും ഇവര്‍ ഇതുതന്നെയായിരുന്നു ലക്ഷ്യം വെച്ചത്. സമുദായ നേതൃത്വം ഒറ്റക്കെട്ടായി നിന്നാണ് അന്ന് എസ്.ഡി.പി.ഐയുടെ ശ്രമം പരാജയപ്പെടുത്തിയതെന്നും ഫിറോസ് കുറിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ബാംഗ്ലൂരില്‍ നിന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു. പ്രവാചകനെ അപമാനിക്കും വിധം ഫെയിസ് ബുക്കില്‍ പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഇപ്പോഴും ശമനമുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. കലാപബാധിത പ്രദേശങ്ങളിലുള്ളവര്‍ ഇപ്പോഴും വല്ലാത്ത അരക്ഷിത ബോധത്തിലാണത്രേ ഓരോ ദിവസവും തള്ളി നീക്കുന്നത്. ആരാണ് ഇതിനുത്തരവാദി? എസ്.ഡി.പി.ഐ എന്ന സംഘടനയാണ് ഈ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രവാചകനെ അപമാനിച്ചു എന്ന് പറഞ്ഞ് വികാരമുണ്ടാക്കി ജനക്കൂട്ടത്തെ മുഴുവന്‍ തെരുവിലിറക്കി മന:പ്പൂര്‍വം കലാപമുണ്ടാക്കുകയായിരുന്നു.

കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധുവാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്ന കാരണത്താല്‍ എ.എല്‍.എ യുടെ വീട് കലാപകാരികള്‍ തകര്‍ത്ത് കളഞ്ഞു. ഡി. കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഇപ്പണി എസ്.ഡി.പി.ഐ ചെയ്യുന്നത്.

ജനങ്ങളെ മുഴുവന്‍ രണ്ട് കള്ളികളിലാക്കുന്ന ബി.ജെ.പിക്ക് ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പത്തിലായി. ഒട്ടുമിക്ക തെരഞ്ഞെടുപ്പിന് മുമ്പും തങ്ങള്‍ക്ക് ലാഭമോ നഷ്ടമോ ഉണ്ടാക്കിയ കലാപങ്ങള്‍ക്ക് ബിജെപി താല്‍പര്യം കാണിച്ചതിന് ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ആ വേവു പാത്രത്തിലേക്കുള്ള വിഭവമായാണ് എസ്.ഡി.പി.ഐ ഈ സമുദായത്തെ എടുത്തിട്ടു നല്‍കിയിരിക്കുന്നത്.

പ്രവാചകനെ അപമാനിച്ചു എന്ന് പറഞ്ഞ് കലാപമുണ്ടാക്കിയാല്‍ പ്രവാചകനെ അങ്ങേയറ്റം സ്‌നേഹിക്കുന്ന മുസ്ലിംകളെ വശത്താക്കാനാവുമെന്നാണ് എസ്.ഡി.പി.ഐ പ്രതീക്ഷിക്കുന്നത്. കേരളത്തിലും അവരിത് പരീക്ഷിച്ചിരുന്നു. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയത് അങ്ങിനെയായിരുന്നു. എന്നാല്‍ കേരളത്തിലെ മതസംഘടനകളൊറ്റക്കെട്ടായി മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും കൈവെട്ട് സംഭവത്തെ തള്ളിപ്പറയുകയും ചെയ്തു. മാത്രവുമല്ല ഏതെങ്കിലും തരത്തില്‍ എസ്.ഡി.പി.ഐക്കോ അതിന്റെ വകഭേദങ്ങളായ എന്‍.ഡി.എഫിനോ പോപ്പുലര്‍ ഫ്രണ്ടിനോ കേരളത്തില്‍ വേറുറപ്പിക്കാന്‍ മുസ്ലിം സമുദായം അനുവദിച്ചതുമില്ല.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
ആ സംഘടനയിപ്പോള്‍ കര്‍ണാടകയിലെ മുസ്ലിംകളെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. കേരളത്തില്‍ പരാജയപ്പെട്ടത് അവിടെ വിജയിപ്പിക്കാനാവുമോ എന്നാണ് നോക്കുന്നത്. കര്‍ണാടകയിലെ മുസ്ലിം സഹോദരങ്ങളോട് പറയാനുള്ളത് ഈ കെണിയില്‍ വീണു പോകരുതെന്നാണ്. പ്രവാചകന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തകര്‍ന്നു പോകുന്ന വ്യക്തിയല്ലെന്ന് ആദ്യം മനസ്സിലാക്കണം. പ്രവാചകനെ അധിക്ഷേപിച്ച വ്യക്തികളുടെ വീട്ടിലേക്ക് ഒരു കല്ലു പോലും പ്രവാചകന്റെ കാലത്ത് വീണിട്ടില്ല എന്ന ചരിത്രം ഉള്‍ക്കൊള്ളണം. പ്രവാചകനെ യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നത് പ്രവാചകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരല്ല, പ്രവാചകന്റെ പേരില്‍ കൈവെട്ടുന്നവരും കലാപമുണ്ടാക്കുന്നവരുമാണെന്ന് തിരിച്ചറിയണം. എന്നിട്ട് ഈ കലാപകാരികളെ ഒറ്റപ്പെടുത്തണം. അത് മാത്രമാണ് നിങ്ങള്‍ക്ക് മുമ്പിലുള്ള പോംവഴി.
Published by:Anuraj GR
First published: