• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബന്ധുനിയമന വിവാദം: മന്ത്രി കെടി ജലീലിനെതിരായ ഹര്‍ജി പികെ ഫിറോസ് പിന്‍വലിച്ചു

തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമാണെന്ന് ഫിറോസ്

news18
Updated: July 11, 2019, 11:31 PM IST
ബന്ധുനിയമന വിവാദം: മന്ത്രി കെടി ജലീലിനെതിരായ ഹര്‍ജി പികെ ഫിറോസ് പിന്‍വലിച്ചു
തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമാണെന്ന് ഫിറോസ്
  • News18
  • Last Updated: July 11, 2019, 11:31 PM IST IST
  • Share this:
കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെടാന്‍ കഴിയില്ലെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ന്യുനപക്ഷ ക്ഷേമ കോര്‍പ്പറേഷനില്‍ നടത്തിയ നിയമനം ക്രമവിരുദ്ധമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയിരുന്നോയെന്ന് ഹൈക്കോടതി ഫിറോസിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അനുമതി തേടിയിരുന്നില്ലെന്ന് ഫിറോസ് ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരൂമാനിച്ച് ഫിറോസ് അപേക്ഷ നല്‍കിയത്.

Also Read: വിജിലന്‍സ് റെയ്ഡ്: തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചെടുത്തു

ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വിജിലന്‍സ് അന്വേഷണത്തിനായി സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ സര്‍ക്കാറിന്റെ തന്നെ ഭാഗമായ ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ല എന്ന് ബോധ്യമുള്ളത് കൊണ്ട് അത്തരമൊരു ആവശ്യം യൂത്ത് ലീഗ് ഉന്നയിച്ചിരുന്നില്ലെന്നും ഫിറോസ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

കോടതി ഇത്തരമൊരു സാങ്കേതികത്വം ചൂണ്ടിക്കാട്ടിയ ഉടനെ സെക്ഷന്‍ 17A പ്രകാരം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറിന്റെ അനുമതി ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇപ്പോള്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ കോടതിയില്‍ ഇപ്പോള്‍ നല്‍കിയ ഹര്‍ജിയുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ് എന്ന നിയമ വിദഗ്ദരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഇത് തികച്ചും സാങ്കേതികമായ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

First published: July 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...