HOME » NEWS » Kerala » PK FIROZE AGAINST MINISTER KT

ജലീലിന്റെ വികാരപ്രകടനം വീട്ടില്‍ മതി; സഭയില്‍ വേണ്ടത് മറുപടി

News18 Malayalam
Updated: December 5, 2018, 8:46 AM IST
ജലീലിന്റെ വികാരപ്രകടനം വീട്ടില്‍ മതി; സഭയില്‍ വേണ്ടത് മറുപടി
news18
  • Share this:
മലപ്പുറം: ബന്ധു നിയമന ആരോപണത്തില്‍പ്പെട്ട മന്ത്രി കെ.ടി.ജലീലിന്റെ വികാരപ്രകടനം വീട്ടില്‍ മതിയെന്നും നിയമസഭയില്‍ ചോദ്യങ്ങള്‍ക്കാണ് മറുപടി വേണ്ടതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്.

മുസ്ലിം ലീഗ് വേട്ടയാടുകയാണെന്നു പറഞ്ഞു രക്ഷപ്പെടാന്‍ ഇനിയും ജലീലിന് സാധിക്കില്ലെന്നും ഫിറോസ് പറഞ്ഞു.

ആരോപണത്തില്‍പ്പെട്ട ജലീലിനെ രക്ഷിക്കാനായി മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ജലീലിന്റെ ബന്ധു കെ.ടി.അദീബ് ഒരു മാസത്തെ പ്രതിഫലം കൈപ്പറ്റിയ രേഖ നേരത്തേ പുറത്തുവിട്ടതാണ്. എന്നിട്ടും ഒരു രൂപ പോലും കൈപ്പറ്റിയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രതിഫലം വാങ്ങിയിട്ടില്ലെങ്കിലും നിയമലംഘനം ന്യായീകരിക്കാന്‍ കഴിയില്ല. സര്‍ക്കാരിനു നഷ്ടമുണ്ടായിട്ടുണ്ടോ എന്നറിയണമെങ്കില്‍ അന്വേഷണം നടത്തണമെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

Also Read ആത്മാഭിമാനമുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണം:പി കെ ഫിറോസ്

നേരത്തേ സഹകരണബാങ്കിലെ ഉദ്യോഗസ്ഥനു ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജോലി നല്‍കിയിരുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സഹകരണവകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചതും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥനെ നിയമിച്ചതും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. വിദ്യാഭ്യാസയോഗ്യത മാറ്റാന്‍ മന്ത്രിസഭാ അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും ശരിയല്ല. ഒരു മന്ത്രിസഭ എടുത്ത തീരുമാനം മറ്റൊരു മന്ത്രിസഭായോഗത്തിലേ മാറ്റാന്‍ കഴിയൂ.

ജലീല്‍ പറഞ്ഞ നുണകള്‍തന്നെ ആവര്‍ത്തിച്ചു മുഖ്യമന്ത്രിയും ആവര്‍ത്തിക്കുകയാണ്. താരതമ്യേന ചെറിയ കുറ്റം ചെയ്ത ഇ.പി ജയരാജന്‍ രാജി വച്ചത് ഓര്‍ക്കണമെന്നും ഫിറോസ് പറഞ്ഞു.

First published: December 5, 2018, 8:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories