HOME » NEWS » Kerala » PK JAMEELA WILL NOT CONSTEST FROM THAROOR IN ASSEMBLY ELECTION 2021

Assembly Election 2021 | മന്ത്രി എ.കെ ബാലന്റെ ഭാര്യ ജമീല മത്സരിക്കില്ല; പകരം പി.പി. സുമോദ് സ്ഥാനാര്‍ത്ഥി

ഞായറാഴ്ച സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ഇതും സംബന്ധിച്ച് തീരുമാനം എടുത്തത്.

News18 Malayalam | news18-malayalam
Updated: March 8, 2021, 6:45 AM IST
Assembly Election 2021 | മന്ത്രി എ.കെ ബാലന്റെ ഭാര്യ  ജമീല മത്സരിക്കില്ല; പകരം പി.പി. സുമോദ് സ്ഥാനാര്‍ത്ഥി
ഡോ. പി.കെ ജമീല
  • Share this:
പാലക്കാട്: വിവാദങ്ങൾക്കിടെ തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി. ജമീലയ്ക്കു പകരം ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദ് സ്ഥാനാര്‍ഥിയാകും. ജമീലയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഞായറാഴ്ച സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ഇതും സംബന്ധിച്ച് തീരുമാനം എടുത്തത്.

നേരത്തെ പി.കെ. ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റ് തരൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്. നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേരും  നിര്‍ദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിച്ചേക്കും.

Also Read തരൂരിൽ സ്ഥാനാർത്ഥി എ കെ ബാലൻ അല്ല; ഭാര്യ ജമീലാ ബാലൻ; നിർദ്ദേശിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റ്

ജമീലയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ. ബാലനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്കെതിരായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ.ബാലന്‍  ആരോപിച്ചിരുന്നു.

'ഞങ്ങളുടെ ജീവിതമൊക്കെ തുറന്ന പുസ്തകമാണ്. എന്റെയും കുടുംബത്തിന്റേയും ചരിത്രം എല്ലാവര്‍ക്കും അറിയാം. മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടുണ്ട്. ഇത് സിപിഎം വോട്ടുകള്‍ മാത്രമായിരുന്നില്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥി ഒരു ചരിത്ര വിജയം നേടുമെന്ന് മാത്രമല്ല. എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷവും കിട്ടുകയും ചെയ്യും.'- ബാലന്‍ പറഞ്ഞു.

Also Read 'എനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികള്‍'; എ.കെ.ബാലന്‍

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താംതിയതി പിബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമീലയെ തരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തെ തുടർന്നാണ് സേവ് കമ്മ്യൂണിസം എന്ന പേരിൽ പോസ്റ്റർ പതിപ്പിച്ചത്. സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിലും ബാലൻ്റെ വീട്ടിലേയ്ക്കുള്ള വഴിയിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'പാർട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിയ്ക്കുക തന്നെ ചെയ്യും'- എന്നാണ് പോസ്റ്ററിൽ പ‌റയുന്നത്.  അധികാരമില്ലെങ്കിൽ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേൽപ്പിക്കൽ തുടർഭരണത്തെ ഇല്ലാതാക്കുമെന്നും പോസ്റ്ററിൽ വ്യക്തമാക്കിയിരുന്നു.

ന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും ഷൊർണൂരിൽ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ മാറ്റി പി മമ്മിക്കുട്ടിയെ നിശ്ചയിച്ചതും, ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിയ്ക്കുന്നതുമാണ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാക്കിയിരുന്നു.

കോങ്ങാട് ഡിവൈഎഫ്ഐ നേതാവ് പി പി സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുയർന്നിരുന്നു. തരൂരിൽ പി കെ ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയാണ് വലിയ പ്രതിഷേധം ഉയർന്നത്. ഇതേത്തുടർന്നാണ് ജമീലയെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കാൻ സി.പി.എം ജില്ലാ നേതൃത്വം നിർബന്ധിതരായത്.

PK Jameela , Tharoor, AK Balan, CPM Palakkad, Assembly ELection 2021
Published by: Aneesh Anirudhan
First published: March 8, 2021, 6:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories