HOME » NEWS » Kerala » PK KRISHNADAS AGAINST ELDOS KUNNAPPILLY IN RAM TEMPLE FUND CONTROVERSY AA TV

രാമ ക്ഷേത്രത്തെ എതിർക്കുന്നത് ദേശ വിരുദ്ധർ; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പി.കെ കൃഷ്ണദാസ്

എൽദോസ് കുന്നപ്പിള്ളി ദേശവിരുദ്ധ ശക്തികൾക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി ദേശിയ നിർവാഹക സമതി അംഗം പി കെ കൃഷ്ണദാസ്

News18 Malayalam | news18-malayalam
Updated: February 13, 2021, 4:03 PM IST
രാമ ക്ഷേത്രത്തെ എതിർക്കുന്നത് ദേശ വിരുദ്ധർ; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പി.കെ കൃഷ്ണദാസ്
പി.കെ കൃഷ്ണദാസ്, എൽദോസ് കുന്നപ്പിള്ളി
  • Share this:
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ വിമർശിച്ച് ബി.ജെ.പി. എൽദോസ് കുന്നപ്പിള്ളി ദേശവിരുദ്ധ ശക്തികൾക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി ദേശിയ നിർവാഹക സമതി അംഗം പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി. സുപ്രീം കോടിതി വിധിയെ തുടർന്നാണ് രാമക്ഷേത് നിർമാണം ആരംഭിച്ചത്. രാജ്യത്ത് ഭൂരിഭാഗം ജനങ്ങളും രാമക്ഷേത്രം ഉയരാൻ ആഗ്രഹിക്കുന്നവരാണ്. ദേശ വിരുദ്ധർ മാത്രമാണ് ക്ഷേത്ര നിർമ്മാണത്തെ എതിർക്കുന്നതെന്നും പി കെ ക്യഷ്ണദാസ് ആരോപിച്ചു.

രാമക്ഷേത്രത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. സംഭാവന നൽകിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസിലെത്തിയാണ് സംഭാവന സ്വീകരിച്ചത്. ആയിരം രൂപയാണ് എം.എല്‍.എ സംഭാവന ചെയ്തത്.

സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍  ആർ.എസ്.എസ് പ്രവര്‍ത്തകര്‍ എംഎല്‍എക്ക്  കൈമാറുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി.

Also Read ‘ആര്‍.എസ്.എസ് ചതിച്ചു; തെറ്റിദ്ധരിപ്പിച്ച് ഫോട്ടോ എടുത്തു’; രാമക്ഷേത്ര സംഭാവനയില്‍ എല്‍ദോസ് കുന്നപ്പിള്ളി

എന്നാൽ സംഭവത്തിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും സഹായം ആവശ്യപ്പെട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് അത് നല്കാറുണ്ടെന്നുമായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം. തുടർന്ന് പ്രതിഷേധം രൂക്ഷമായതോടെ എംഎൽഎ നിലപാട് മാറ്റി. ശ്രീരാമക്ഷേത്ര നിർമ്മാണത്തിനാണ് സംഭാവന സ്വീകരിക്കുന്നതെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും തന്നെ പറ്റിച്ചാണ് ഒരു സംഘം ആളുകൾ പണം കൈപ്പറ്റിയതെന്നുമാണ് എൽദോസ് കുന്നപ്പിള്ളി ന്യായീകരിച്ചത്.
Published by: Aneesh Anirudhan
First published: February 13, 2021, 4:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories