കണ്ണൂര്‍: പിഎസ്സി ക്രമക്കേടില്‍ ഹൈക്കോടതി പരാമര്‍ശം സര്‍ക്കാരിനെതിരായ കുറ്റപത്രമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
'പിഎസ്സി ക്രമക്കേടിനെ കുറിച്ച് ബിജെപിയുടെ ആരോപണം ശരി വെയ്ക്കുന്നതാണ് കോടതിയുടെ പരാമര്‍ശം. ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണം. കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണെം' പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
തട്ടിപ്പ് ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വിമര്‍ശിച്ചുകൊണ്ടാണ് പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇയില്‍ വെച്ച് അറസ്റ്റ് ചെയ്ത വാര്‍ത്തയോട് പ്രതികരിച്ച കൃഷ്ണദാസ് അറസ്റ്റ് ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞു. ഇതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ ഉണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇടപാടുകളുടെ പേരില്‍ യുഎഇ യിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തതെന്നും ഗൂഡാലോചനയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കൃഷ്ണദാസ് പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.