തിരുവനന്തപുരം: പിണറായി വിജയന് ബഡായി നിര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാതൃകയാക്കമമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. വാക്സീന് സൗജന്യമായി വിതരണം ചെയ്യുമെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി സൗജന്യ വാക്സിന് വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയത് അപഹാസ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അതിന് ശേഷം ബജറ്റില്‍ ധനമന്ത്രിയും സൗജന്യ വാക്സീന് പ്രഖ്യാപനം നടത്തിയത് പൊതുജനം മറന്നിട്ടില്ല. ജനങ്ങളെ കബിളിപ്പിച്ച് വോട്ടുതട്ടാന്‍ മുഖ്യമന്ത്രി പറഞ്ഞ 900 നുണകളില്‍ ഒന്നായിരുന്നു സൗജന്യ കോവിഡ് വാക്സീന് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
പിണറായി വിജയന് ബഡായി വിജയനായി അധപതിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ യുപിയാണ് കേരളത്തിന് ഉത്തമ മാതൃകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് വിതരണം സൗജന്യമാക്കാന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്. മേയ് ഒന്ന് മുതല്‍ രാജ്യത്തെ 18 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്ക്കും കോവിഡ്-19 വാക്സിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. 20 കോടിയോളം ജനങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
വാക്സിന് വിതരണം ഊര്‍ജ്ജിതപ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. വാക്സിന് വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനും മുഖ്യമന്തി യോഗി ആദ്യത്യനാഥ് നിര്‍ദേശം നല്കി കഴിഞ്ഞു, നമ്പര്‍ വണ്‍ കേരളത്തിന്റെ മുഖ്യ മന്ത്രി ഇപ്പോഴും പ്രധാനമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സ്ഥലങ്ങളിലും ഓൺലൈനിൽ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും നിർമിക്കും. 35 % മുകളിൽ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പ്രയാസമില്ലാതെ വാക്സീൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read
സംസ്ഥാനത്ത് 22,414 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചുകോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് ആദ്യ തരംഗത്തിൽ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിർത്താൻ സംസ്ഥാനത്തിനു സാധിച്ചു. ഡിലേ ദ പീക് എന്നതായിരുന്നു ആദ്യ തരംഗത്തിൽ സംസ്ഥാനത്തിന്റെ സമീപനമെങ്കിൽ രണ്ടാം തരംഗത്തിൽ ക്രഷ് ദ കർവ് എന്നതാണ് സമീപനം. മാസ്കുകൾ ശരിയായ രീതിയിൽ വയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബ്രേക്ക് ദ ചെയിൻ കൃത്യമായി നടപ്പാക്കണം.
രോഗവ്യപനത്തിന്റെ തോത് വർധിച്ച സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടുന്ന പരിപാടികൾ ഒഴിവാക്കണം. രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിച്ചു. ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിട്ടും ഏറ്റവും അവസാനം ഉച്ഛസ്ഥായിയിലെത്തിയത്. ഒന്നാം തരംഗം മറികടന്ന് രണ്ടാം ഘട്ടത്തെ േനരിടാൻ ശക്തമായ സംവിധാനം ഒരുക്കി. നമുക്കാവശ്യമായ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണ് 212 മെട്രിക് ടൺ ഉത്പാദിപ്പിക്കുന്നു.
Also Read
മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍? മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാത്രി എട്ടു മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യുംഇന്ത്യയിൽ വാക്സീൻ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകൾക്ക് വാക്സീൻ നൽകാൻ സാധിക്കും. വാക്സീനുകളുടെ ദൗർലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത് കേന്ദ്രത്തെ അറിയിച്ചു. പുതിയ വാക്സീൻ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിർമാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നൽകുന്ന കോവിഷീൽഡ് വാക്സീൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. നിത്യേന 2.5 ലക്ഷം പേർക്ക് വാക്സീൻ നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ സാധിച്ചില്ല. വാക്സീൻ ഉൽപാദനം വർധിപ്പിക്കണമെന്നും മുഖ്യന്ത്രി ആവശ്യപ്പെട്ടു