• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തലയെടുപ്പുള്ള ഒരാന; കൂടെ പതിനായിരങ്ങളും: മാണി സി കാപ്പനെ കുറിച്ച് കുഞ്ഞാലിക്കുട്ടി

'തലയെടുപ്പുള്ള ഒരാന; കൂടെ പതിനായിരങ്ങളും: മാണി സി കാപ്പനെ കുറിച്ച് കുഞ്ഞാലിക്കുട്ടി

"എൽഡിഎഫ് പാലാ സീറ്റെടുത്ത് തോറ്റവന് കൊടുക്കാൻ നോക്കി എന്ന കാപ്പന്റെ പരാതി ന്യായമാണ്. അതു കൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങ് പോന്നു"

പി.കെ കുഞ്ഞാലിക്കുട്ടി, മാണി സി കാപ്പൻ

പി.കെ കുഞ്ഞാലിക്കുട്ടി, മാണി സി കാപ്പൻ

  • Share this:
    കോട്ടയം: ഇടതു നേതാക്കളെ ഞെട്ടിച്ച് മുന്നണി വിട്ട മാണി സി. കാപ്പനെ സ്വാഗതം ചെയ്ത് യു.ഡി.എഫ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രാ പാലായിൽ എത്തിയപ്പോഴാണ് മാണി സി. കാപ്പൻ വേദിയിലെത്തിയത്. വൻ സ്വീകരണമാണ് മാണി സി കാപ്പന് യുഡിഎഫ് ഒരുക്കിയത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങിയവരുള്ള വേദിയിലേക്കായിരുന്ന കാപ്പന്റെ വരവ്.

    കാപ്പൻ വരുന്നത് തലയെടുപ്പുള്ള ആനയെ പോലെയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. "നല്ല വലിപ്പമുള്ള കാപ്പൻ, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് വിജയത്തിന്റെ നാന്ദിയാണ്" - പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Also Read 'ജോസ് കെ.മാണി ജൂനിയർ മാൻഡ്രേക്ക്; എൽഡിഎഫിന് ഇനി കഷ്ടകാലം:' പിണറായി വിജയനോട് മാണി സി. കാപ്പൻ

    ഐക്യജനാധിപത്യ മുന്നണി വിജയവീരഗാഥയാണ് രചിച്ചു കൊണ്ടിരിക്കുന്നത്. എൽഡിഎഫ് പാലാ സീറ്റെടുത്ത് തോറ്റവന് കൊടുക്കാൻ നോക്കി എന്ന കാപ്പന്റെ പരാതി ന്യായമാണ്. അതു കൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങ് പോന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    ഇടതു മുന്നണിയിൽ നിന്ന് ധാരാളം പേർ യുഡിഎഫിലേക്ക് വരുന്നുണ്ട്. ഗുരുവായൂരിൽ വൻ സംഘം വന്നു. തിരുവനന്തപുരത്തെത്തുമ്പോൾ ഇനിയും വരുമെന്ന് അദ്ദേഹം പറഞ്ഞു. സംശയം വേണ്ട. അടുത്തത് യുഡിഎഫിന്റെ ഭരണമാണ്. വ്യക്തമായ മാനിഫെസ്റ്റോ വച്ചാണ് യുഡിഎഫ് മുമ്പോട്ടു പോകുന്നത്. പൗരത്വ നിയമം നടപ്പിലാക്കില്ല എന്നത് കോൺഗ്രസിന്റെ ദേശീയ തലത്തിലുള്ള നയമാണ്. അതു പിണറായി പറഞ്ഞതിൽ സന്തോഷം. അതു പോലെ ശബരിമല നിയമം. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിച്ചു നിർത്താൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ഐശ്വര്യ കേരളയാത്രയിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    മാണി സി കാപ്പൻ രൂക്ഷ വിമർശനമാണ് ജോസ് കെ മാണിക്കെതിരെ ഉന്നയിച്ചത്. ജോസ് കെ മാണി ജൂനിയർ മാൻഡ്രേക്കാണെന്നും എൽ.ഡി.എഫിന് ഇനി കഷ്ടകാലമാണെന്നും മാണി സി കാപ്പൻ പരിഹസിച്ചു. ജോസ് കെ മാണിയും സി.പി.എം ജില്ലാ സെക്രട്ടറി വി.എ ൻ വാസവനും ചേർന്ന് പാലായുടെ വികസനം ആട്ടിമറിച്ചു. പാലാ വത്തിക്കാനാണെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. എന്നാൽ ആ വത്തിക്കാനിലെ പോപ്പ് താൻ ആണെന്ന് പുള്ളിക്ക് അറിയില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.

    പാലാ എം.എൽ.എ മാണി സി. കാപ്പൻ ഇടതു മുന്നണി വിടുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) കേരള ഘടകം പിളർന്നു. മാണി സി. കാപ്പൻ ഉൾപ്പെടെ പത്തു ഭാരവാഹികളാണ് എൻ.സി.പിയിൽ നിന്നും രാജി വച്ചത്. . ‘എൻസിപി കേരള’ എന്ന പേരിൽ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

    നാളെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന്  മാണി സി. കാപ്പൻ വ്യക്തമാക്കി. അതേസമയം എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ല. കേരള കോൺഗ്രസ് യു.ഡി.എഫ് മുന്നണി വിട്ടപ്പോൾ തോമസ് ചാഴികാടൻ എം.പി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും എം.എൽ.എ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് മാണി സി കാപ്പൻ ചോദിച്ചു.
    Published by:Aneesh Anirudhan
    First published: