നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സുഷമ സ്വരാജ്: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വേദന പങ്കുവെച്ച നേതാവ്: പി.കെ. കുഞ്ഞാലിക്കുട്ടി

  സുഷമ സ്വരാജ്: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വേദന പങ്കുവെച്ച നേതാവ്: പി.കെ. കുഞ്ഞാലിക്കുട്ടി

  ജാതി-മത, രാഷ്ട്രീയഭേദമന്യേ എല്ലാ വിഭാഗം ആളുകളുമായും സുഷമ സ്വരാജ് സൌഹൃദം പങ്കുവെച്ചിരുന്നു. അവരുടെ അകാലം നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു

  sushama swaraj

  sushama swaraj

  • Share this:
   മലപ്പുറം: സമൂഹത്തിലെ പാർശ്വൽക്കരിക്കപ്പെട്ടവരുടെ വേദന പങ്കുവെച്ച നേതാവായിരുന്നു സുഷമ സ്വരാജെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ബിജെപി അധ്യക്ഷൻ അമിത് ഷായെ അറിയിച്ച അനുശോചന സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജാതി-മത, രാഷ്ട്രീയഭേദമന്യേ എല്ലാ വിഭാഗം ആളുകളുമായും സുഷമ സ്വരാജ് സൌഹൃദം പങ്കുവെച്ചിരുന്നു. അവരുടെ അകാലം നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

   നഷ്ടമായത് സ്നേഹമുള്ള നേതാവിനെ; സദാ സഹായസന്നദ്ധയായ വ്യക്തിയെ: സുഷമ സ്വരാജിനെ അനുസ്മരിച്ച് രാഷ്ട്രപതി

   മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ താൻ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സുഷമ സ്വരാജുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. 16-ാമത് ലോക്സഭയിൽ ചെറിയ കാലയളവ് മാത്രമെ ഉണ്ടായിരുന്നതെങ്കിലുംകൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്ന നിലയിൽ സുഷമ സ്വരാജിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ഇക്കാലയളവിൽ മാനവികതയും വിനയവുമുള്ള നേതാവാണ് സുഷമ സ്വരാജെന്ന് മനസിലാക്കാൻ സാധിച്ചുവെന്നും അനുശോചന സന്ദേശത്തിൽ കുഞ്ഞാലിക്കുട്ടി പറയുന്നു.
   First published: