നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വലത്തേ കൈ കൊണ്ട് കിറ്റ്; ഇടത്തേ കൈ കൊണ്ട് ഫൈൻ; സർക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

  വലത്തേ കൈ കൊണ്ട് കിറ്റ്; ഇടത്തേ കൈ കൊണ്ട് ഫൈൻ; സർക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

  ജനങ്ങളുടെ കൈയിൽ നേരിട്ട് പണം എത്തിക്കണം. ആരുടെ കൈയിലും പണമില്ല. മാസം രണ്ടായിരമോ അയ്യായിരമോ കൊടുക്കണം.

  PK Kunhalikutty

  PK Kunhalikutty

  • Share this:
  തിരുവനന്തപുരം: സർക്കാരിന്റെ കോവിഡ് നയത്തെ വിമർശിച്ചും പരിഹസിച്ചും പ്രതിപക്ഷം നിയമസഭയിൽ. ഇടത്തേ  കൈ കൊണ്ട് ഫൈൻ കൊടുക്കുകയും വലത്തെ കൈ കൊണ്ട് കിറ്റ് കൊടുക്കുകയുമാണ് സർക്കാരിന്റെ രീതിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. കൂലിവേലക്കാർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ആരാണ് ഈ കോവിഡ് നയവും അടച്ചിടൽ നയവും തീരുമാനിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

  സംസ്ഥാനത്തെ കോവിഡ് നയം വളരെ അശാസ്ത്രീമാണ്. മുഴുവൻ അടച്ചിടുക. എന്നിട്ട് ഇടയ്ക്ക് തുറക്കുക, ആരാണിത് ഉപദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിവറേജസ് കോർപ്പറേഷൻ കൊണ്ടുവന്നതുപോലുള്ള സംവിധാനം മറ്റു മേഖലകളിലും നടപ്പാക്കണം. അവിടെ കൃത്യമായി എല്ലാം നടക്കുന്നു. മറ്റു മേഖലകളിൽ എന്തുകൊണ്ട് അതിനു കഴിയുന്നില്ല.  സകലതും അടച്ചിട്ട് എല്ലാവരുടേയും ജീവിതം മുട്ടിച്ച് എത്ര കാലം മുന്നോട്ടു പോകാനാകും.

  Also Read- ISRO ചാരക്കേസ്: നമ്പി നാരായണനെതിരായ ഹർജി തള്ളി

  ലോകത്ത് കോവിഡിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയിൽ കേരളത്തിലാണ് കൂടുതൽ രോഗികൾ. അപ്പോൾ ലോകത്തു തന്നെ കോവിഡിൽ ഒന്നാം സ്ഥാനം  കേരളത്തിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  Also Read- 'വരേണ്യ കാഴ്ചപ്പാട് സ്വീകരിക്കില്ല'; ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി

  കിറ്റ് അല്ല, ജനങ്ങളുടെ കയ്യിൽ കാശ് കൊടുക്കണം. ഉത്തേജക പാക്കേജ് കൊടുക്കണം. ജനങ്ങളുടെ കൈയിൽ നേരിട്ട് പണം എത്തിക്കണം. ആരുടെ കൈയിലും പണമില്ല. മാസം രണ്ടായിരമോ അയ്യായിരമോ കൊടുക്കണം. അപ്പോൾ വിപണിയിലേക്ക് അത് തിരിച്ചു വരും. കിറ്റ് കൊടുക്കരുത് എന്നല്ല പറയുന്നത്. കിറ്റ് കൊണ്ടു മാത്രം കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

  പ്രവാസികളും വലിയ പ്രതിസന്ധിയിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാസികളിൽ പകുതിപേരും വൈകാതെ കേരളത്തിൽ മടങ്ങി എത്തും. പലർക്കും തൊഴിൽ നഷ്ടപ്പെട്ടു.  ഇപ്പോൾ തന്നെ 25 ശതമാനം പേർ മടങ്ങിയെത്തി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാം ഞങ്ങൾ  നോക്കിക്കൊള്ളാം നിങ്ങൾ മിണ്ടണ്ട എന്ന നയം സർക്കാർ  ആദ്യം തിരുത്തണം. കോവിഡിന് ശേഷമുള്ള വ്യവസായ കാർഷിക ടൂറിസം, വിദ്യാഭ്യാസ നയങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
  Published by:Naseeba TC
  First published: