Exam Centres in Gulf | ഗൾഫിൽ മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കണം: പി.കെ. കുഞ്ഞാലിക്കുട്ടി

PK Kunhalikutty demands centres for medical entrance examination in Gulf countries | പ്രവാസി ഇന്ത്യക്കാരുടെ മക്കൾക്ക് വിദേശത്ത് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് കുഞ്ഞാലിക്കുട്ടി

News18 Malayalam | news18-malayalam
Updated: June 20, 2020, 9:24 PM IST
Exam Centres in Gulf  | ഗൾഫിൽ മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കണം: പി.കെ. കുഞ്ഞാലിക്കുട്ടി
പി കെ കുഞ്ഞാലിക്കുട്ടി
  • Share this:
മലപ്പുറം: രാജ്യത്തെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷ ജൂലൈ അവസാനവാരം നടക്കാനിരിക്കെ പ്രവാസി ഇന്ത്യക്കാരുടെ മക്കൾക്ക് വിദേശത്ത് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.

പരീക്ഷാ ദിവസത്തോടടുത്ത് നാട്ടിലെത്തി പരീക്ഷയെഴുതാമെന്ന് കരുതി, കോവിഡ് വ്യാപനം കാരണം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് എംബസി വഴിയോ കൗൺസലേറ്റുകൾ വഴിയോ പരീക്ഷ എഴുതാനുള്ള സാഹചര്യമൊരക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

TRENDING:'സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]

പ്രവേശന പരീക്ഷയ്ക്കായി വർഷങ്ങളായി പരിശീലിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്കയിലാണ്. ഇത് വിദ്യാർത്ഥികളിൽ മാനസിക പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നു. തങ്ങളുടെ ഒരു വർഷം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണവർ എന്നും കുഞ്ഞാലിക്കുട്ടി കത്തിൽ ചൂണ്ടിക്കാട്ടി. പ്രവാസി ഇന്ത്യക്കാർ കൂടുതലായുള്ള ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളൊരുക്കാൻ കേന്ദ്ര സർക്കാർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു.
First published: June 20, 2020, 9:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading