• HOME
  • »
  • NEWS
  • »
  • kerala
  • »
  • മഞ്ചേരി ആകാശവാണി നിലയം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പികെ കുഞ്ഞാലികുട്ടി

മഞ്ചേരി ആകാശവാണി നിലയം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പികെ കുഞ്ഞാലികുട്ടി

നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതി

പികെ കുഞ്ഞാലിക്കുട്ടി

പികെ കുഞ്ഞാലിക്കുട്ടി

  • Share this:
    മലപ്പുറം: ചിലവ് ചുരുക്കലിൻറെ മറവിൽ മഞ്ചേരി എഫ്എം നിലയം നിർത്തലാക്കാനുള്ള പ്രസാർ ഭാരതി നീക്കം ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി എംപി. പരിപാടികൾ വെട്ടിച്ചുരുക്കി കൊച്ചി നിലയവുമായി ലയിപ്പിച്ച് വിനോദ ചാനൽ മാത്രമാക്കുന്നത് ജനവിരുദ്ധമായ നടപടിയാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

    പുലർച്ചെ തുടങ്ങുന്ന പരിപാടികൾ പാതിരാത്രി വരെ നീളുന്ന രീതിയിലാണ് നിലവിലുള്ളത്. വലിയൊരു വിഭാഗം ജനങ്ങൾ മഞ്ചേരി ആകാശവാണി നിലയത്തിൻ്റെ ശ്രോതാക്കളാണ്. നിരവധി കലാകാരൻമാർക്കും സാംസ്കാരിക പ്രവർത്തകർക്കും വലിയ അവസരങ്ങളാണ് നിലയം കഴിഞ്ഞ കാലങ്ങളിൽ ഉറപ്പാക്കിയത്. പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോഴാക്കെ ജനങ്ങളെ ബോധവൽക്കരിക്കുന്ന സുത്യർഹമായ പ്രവർത്തനമാണ് മഞ്ചേരി നിലയം കാഴ്ചവെച്ചത്.

    Also Read Burevi Cyclone | ചുഴലിക്കാറ്റ് ഉണ്ടായാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും; നിർദേശങ്ങളുമായി കേരള പൊലീസ്

    ഇതൊക്കെ അവഗണിച്ച് നിലയത്തിന് പൂട്ടിടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും എംപി ആവശ്യപ്പെട്ടു. മഞ്ചേരിയിലെ ആകാശവാണി നിലയം നിർത്തലാക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയിട്ടുണ്ട്.
    Published by:user_49
    First published: