• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംഘടന നേതൃതലത്തിലേക്ക് ഇല്ല; പാർട്ടിയിൽ അടിമുടി മാറ്റം വരും': തുറന്നുപറഞ്ഞ് പികെ കുഞ്ഞാലിക്കുട്ടി

'സംഘടന നേതൃതലത്തിലേക്ക് ഇല്ല; പാർട്ടിയിൽ അടിമുടി മാറ്റം വരും': തുറന്നുപറഞ്ഞ് പികെ കുഞ്ഞാലിക്കുട്ടി

'ലീഗിന് സംഘടനാശക്തി ഉള്ള ഒരിടത്തും തോറ്റിട്ടില്ല. പക്ഷേ അവിടെ നിന്നും ഇവിടെ നിന്നും വോട്ട് കിട്ടിയാൽ ജയിക്കുന്ന സ്ഥലങ്ങളിലാണ് തോൽവി ഉണ്ടായത്. കുറേക്കൂടി ഒക്കെ വോട്ട് വരേണ്ട ഇടങ്ങളിൽ ആണ് ലീഗ് തോറ്റത്.' - പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pk_kunjalikkutti

pk_kunjalikkutti

  • News18
  • Last Updated :
  • Share this:
    മലപ്പുറം: ഇനി പാർട്ടി സംഘടന നേതൃതലത്തിലേക്ക് വരാനില്ലെന്ന് തുറന്നുപറഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടുണ്ട്. പാർട്ടിയിൽ അടി മുതൽ മുടി വരെ മാറ്റം വരും. ജയിക്കുമ്പോൾ പൂച്ചെണ്ടും തോൽക്കുമ്പോൾ കല്ലേറും പതിവാണെന്നും 2006ൽ അഭിമുഖീകരിച്ച അത്ര പ്രതിസന്ധി ഒന്നും ഇപ്പോൾ ഇല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

    സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇനി വരാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി സ്പഷ്ടമായി തന്നെ പറഞ്ഞു. അല്പം വിശദമായി 'മുസ്ലിം ലീഗിന് അകത്ത് തലമുറ മാറ്റം എന്തായാലും ഉണ്ടാകും. എല്ലാ തലത്തിലും മാറ്റം വരും. സംഘടനാതലത്തിൽ ഒരിക്കലും ഞാൻ ഇനി വരില്ല. ഇനി ഇപ്പോൾ വേണ്ടത് പുതിയ ആളുകൾ ആണ്. ഇക്കാര്യം ഞാൻ ഹൈദരലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ഒരു ചുമതലയും എടുക്കാനില്ല. സംസ്ഥാന ജനറൽ സെക്രട്ടറി പദം ഏറ്റെടുക്കും എന്നെല്ലാം  ചില രാഷ്ട്രീയ എതിരാളികൾ, ശത്രുക്കൾ പ്രചരിപ്പിക്കുന്നത് ആണ്. പണ്ടും അസംബ്ലി പാർട്ടി ലീഡർ ആയിരിക്കുന്നിടത്തോളം കാലം മറ്റ് ചുമതല ഏറ്റെടുത്തിട്ടില്ല. ഇപ്പോഴും ഏറ്റെടുക്കുന്നില്ല. ദേശീയ ജനറൽ സെക്രട്ടറി ചുമതല ഒഴിയും എന്ന് പറയാൻ എനിക്ക് അധികാരം ഇല്ല. അടുത്ത കമ്മിറ്റി വരുമ്പോൾ പുതിയ ആള് ആ ചുമതല ഏറ്റെടുക്കുന്നത് ആണ് നല്ലത്. എനിക്ക് പാർട്ടി ചുമതലകൾ വഹിക്കുന്നതിന് പാർട്ടിയിൽ പുതിയ പദവികൾ ആവശ്യമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് കൊണ്ടുതന്നെ ഞാൻ പാർട്ടിക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും.'

    മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന

    'കമ്മ്യൂണിസ്റ്റ് പാർട്ടി വല്ലാതെ അഹങ്കരിക്കരുത്. അട്ടിപ്പേറവകാശം ഭരിക്കുന്നവർക്കും വേണ്ട. ഇത് കേരളം ആണ്. ഇപ്പൊ വീശിയ കൊടുങ്കാറ്റ് ഇപ്പുറത്ത് ആണ്, അത് നാളെ അപ്പുറത്ത് വീശും. ഇപ്പോ തൊട്ട തീരം ഞങ്ങളുടെ ആണെങ്കിൽ ഇനി തൊടാൻ പോകുന്ന തീരം അവരുടെ ആണ്. അട്ടിപ്പേറവകാശം ഭരണപക്ഷത്തിനും ഇല്ല, പ്രതിപക്ഷത്തിനും ഇല്ല' - മുഖ്യമന്ത്രിയുടെ അട്ടിപ്പേറവകാശ പ്രസ്താവനക്ക് എതിരെ ഇത് രണ്ടാം തവണയാണ് പികെ കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തുന്നത്.

    ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് പിടിച്ചാൽ കിട്ടില്ല ലീഗിനെ. 2006ൽ എട്ട് സീറ്റായിരുന്നു. പിന്നീട് 20 സീറ്റ് നേടി അധികാരത്തിൽ വന്നു. ഞങ്ങളുടെ ശക്തി ഒന്നും എവിടെയും പോയിട്ടില്ല. ഞങ്ങളുടെ വോട്ട് എല്ലാം അവിടെ തന്നെയുണ്ട്. ലീഗ് പടക്കുതിര ആയി വരും.' - അദ്ദേഹം പറഞ്ഞു.

    VD Satheesan | 'ഭരണം തടസപ്പെടുത്തുകയല്ല പ്രതിപക്ഷധർമ്മം; സർക്കാരിന് ഉപാധിരഹിതമായ പിന്തുണ': വിഡി സതീശൻ

    'ലീഗിന് സംഘടനാശക്തി ഉള്ള ഒരിടത്തും തോറ്റിട്ടില്ല. പക്ഷേ അവിടെ നിന്നും ഇവിടെ നിന്നും വോട്ട് കിട്ടിയാൽ ജയിക്കുന്ന സ്ഥലങ്ങളിലാണ് തോൽവി ഉണ്ടായത്. കുറേക്കൂടി ഒക്കെ വോട്ട് വരേണ്ട ഇടങ്ങളിൽ ആണ് ലീഗ് തോറ്റത്.' - പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    'വേങ്ങരയിൽ അനുകൂലമായി കൊടുങ്കാറ്റ് അടിച്ചപ്പോൾ എന്റെ ലീഡ് 52000 ഇപ്പൊ ഞങ്ങൾക്ക് എതിരായി കൊടുങ്കാറ്റ് അടിപ്പോഴും എന്റെ ലീഡ് 31000ത്തിന് അടുത്തുണ്ട്. പറയുന്നത് കേട്ടാൽ തോന്നും ഞാൻ 3000 വോട്ടിന് കഷ്ടിച്ച് ആണ് ജയിച്ചത് എന്ന്. ലീഗിന് ശക്തിയുള്ള സ്ഥലത്ത് എല്ലാം യു ഡി എഫ് ജയിച്ചിട്ടുണ്ട്. കേരളത്തിൽ ഇടതുപക്ഷം രണ്ടാമത് വന്നതുകൊണ്ട് പോകാവുന്ന ശക്തിയല്ല ലീഗിന് ഉള്ളത്' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    വിമർശനങ്ങൾ എല്ലാം പൂച്ചെണ്ട് ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. 'ലോക്സഭ തെരഞ്ഞെടുപ്പിൽ  20ൽ 19 സീറ്റിലും തോറ്റ പിണറായിക്ക് എന്തൊരു വിമർശനം ആയിരുന്നു. ഇപ്പോൾ എത്ര പ്രശംസയാണ്. ജയിക്കുമ്പോൾ പൂച്ചെണ്ട്, തോൽക്കുമ്പോൾ കല്ലേറും കുളം കലക്കലും. 2006ൽ ഇതൊക്കെ ഞാൻ നന്നായി അറിഞ്ഞതാണ്. പിണറായി പൊന്നാനി പരീക്ഷണം നടത്തിയത് അക്കാലത്ത് ആണ്. ലീഗിനെതിരെ എല്ലാ മുസ്ലിം സംഘടനകളെയും അണിനിരത്തി. വിഭാഗീയ പ്രചരണം നടത്തി. അന്നെനിക്ക് ലീഗിൽ ഒരു പദവിയും ഇല്ല. എന്നിട്ട് 2006ന് ശേഷം എത്ര കല്ലേറായിരുന്നു. അത് മുഴുവൻ കൊണ്ട് പിന്നീട് ഭരണത്തിൽ തിരിച്ചെത്തി. അന്നത്തെ പ്രതിസന്ധി ഒന്നും ഇന്നെനിക്ക് ഇല്ല. അതുകൊണ്ട് ഈ കല്ലേറും പഴിയും പൂച്ചെണ്ട് ആണ് എനിക്ക്. എന്നും ഞാൻ ഉണ്ടാകണം എന്നില്ല. പക്ഷേ ഞാൻ ഈ മാറ്റത്തെ പിന്തുണച്ച് ജനാധിപത്യ ചേരിയെ തിരിച്ച് കൊണ്ട് വന്നിട്ട് മാത്രമേ അവസാനിപ്പിക്കൂ.' - പാർട്ടിയിലും മുന്നണിയിലും ഒന്നും പഴയപോലെ ആകില്ലെന്ന സന്ദേശം വ്യക്തമായി നൽകുന്നത് തന്നെ ആണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ.
    Published by:Joys Joy
    First published: