• HOME
  • »
  • NEWS
  • »
  • kerala
  • »
  • PK KUNHALIKUTTY SAID THE CONTROVERSY WAS CREATED BY THE CPM JK TV

'വിവാദങ്ങള്‍ സിപിഎം സൃഷ്ടിച്ചത്; സമുദായത്തിന് വേണ്ടി കപട സ്‌നേഹം നടിക്കുന്നവരെ തിരിച്ചറിയണം'; പി കെ കുഞ്ഞാലിക്കുട്ടി

മുയീൻ അലി ശിഹാബ് തങ്ങൾ വിമർശനങ്ങൾ നടത്തിയ ശേഷം ഇത് ആദ്യമായാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നും ഒരു പ്രസ്താവന വരുന്നത്.

സച്ചാര്‍ കമ്മീഷന്റെ കണ്ടത്തലുകള്‍ പലതും ഞെട്ടിക്കുന്നതും വേദനയുള്ളവാക്കുന്നതുമായിരുന്ന് പി.കെ കുഞ്ഞാലിക്കുട്ടി

സച്ചാര്‍ കമ്മീഷന്റെ കണ്ടത്തലുകള്‍ പലതും ഞെട്ടിക്കുന്നതും വേദനയുള്ളവാക്കുന്നതുമായിരുന്ന് പി.കെ കുഞ്ഞാലിക്കുട്ടി

  • Share this:
മലപ്പുറം: വിവാദങ്ങൾ സിപിഎം സൃഷ്ടിച്ചത് എന്ന് പി കെ കുഞ്ഞാലിക്കുട്ടി.സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നത്.സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ഉള്ളും പുറവും ഒരു പോലെയുള്ള പാർട്ടിയാണ് ലീഗ് എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മുയീൻ അലി ശിഹാബ് തങ്ങൾ വിമർശനങ്ങൾ നടത്തിയ ശേഷം ഇത് ആദ്യമായാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നും ഒരു പ്രസ്താവന വരുന്നത്.

വിവാദ സംഭവങ്ങൾ ഉണ്ടായ ഉടൻ തിരുവനന്തപുരത്ത് നിന്നും മടങ്ങിയ പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണാൻ തയ്യാറായിരുന്നില്ല. മുയീൻ അലിയുടെ വിവാദ പ്രസ്താവന ചർച്ച ചെയ്യാൻ  കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേർന്ന നിർണായക മുസ്ലിം ലീഗ് യോഗത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിലും അദ്ദേഹം നിശബ്ദനായിരുന്നു. യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടി ക്ക് എതിരെ കനത്ത വിമർശനങ്ങൾ ഉയർന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. മുയീൻ അലിയെ നേതൃത്വം തള്ളിപ്പറഞ്ഞു എങ്കിലും നടപടി എടുത്തിരുന്നില്ല.

പാർട്ടി സംസ്ഥാന അധ്യക്ഷനും മുയീൻ അലിയുടെ പിതാവും ആയ ഹൈദരലി ശിഹാബ് തങ്ങളുമായി  ആലോചിച്ച് നടപടി പ്രഖ്യാപിക്കും എന്ന് ആയിരുന്നു ലീഗ് നേതാക്കളുടെ പ്രസ്താവന. ഇതും പികെ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റ തിരിച്ചടി ആയാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ആണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഒരു പ്രസ്താവന പുറത്ത് വരുന്നത്. മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇൻറലക്ച്വൽ മീറ്റ് ഓൺലൈൻ മീറ്റിൽ ആയിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.

വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. "സമുദായത്തിന്റെ അവകാശങ്ങൾക്കും അവശ വിഭാഗങ്ങളുടെ ഉയർച്ചക്കും വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്ത് വരും.അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സി.പി.എം സൃഷ്ടിച്ചതാണ്.സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെഉയർന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നത്."

"സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ഉള്ളും പുറവും ഒരു പോലെയുള്ള പാർട്ടിയാണ് ലീഗ്. ഭരണക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കാൻ ലീഗ് ശ്രമിച്ചിട്ടില്ല. മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കും. കോവിഡ് പ്രവർത്തനങ്ങളിൽ സർക്കാർ മണ്ടൻ നയങ്ങളാണ് നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ഓരോ കാര്യങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടി വരുന്നു" അദേഹം കൂട്ടിച്ചേർത്തു.
Published by:Jayesh Krishnan
First published:
)}