• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | പ്രധാനമന്ത്രിയുടെ അഭിസംബോധന നിരാശാജനകമെന്ന് പികെ കുഞ്ഞാലിക്കുട്ടി

COVID 19 | പ്രധാനമന്ത്രിയുടെ അഭിസംബോധന നിരാശാജനകമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഇന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ കൊറോണ എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

kunjalikkutti

kunjalikkutti

  • News18
  • Last Updated :
  • Share this:
    മലപ്പുറം: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ കാര്യങ്ങൾ നിരാശജനകമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഉപദേശം മാത്രമാണുള്ളതെന്നും ആശ്വാസനടപടികൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    രാജ്യത്തെ തകർന്നു കൊണ്ടിരിക്കുന്ന സാമ്പത്തികസ്ഥിതി കൂടി പ്രധാനമന്ത്രി പറയണം. പ്രധാനമന്ത്രി വാക്കുകളിൽ ഒതുക്കാതെ ആശ്വാസനടപടികൾ കൂടി സ്വീകരിക്കണം. തകർന്നു കൊണ്ടിരിക്കുന്ന സാമ്പത്തികസ്ഥിതി മറച്ചു വെക്കാൻ കോവിഡ് മറയാക്കരുതെന്നും പി കെ കുഞ്ഞിലിക്കുട്ടി പറഞ്ഞു. കോവിഡ് തടയാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് പിന്തുണയെന്നും കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.

    You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി‍ [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]

    ഇന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ കൊറോണ എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ അന്ധകാരത്തെ പരാജയപ്പെടുത്താൻ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്.





    ഈ വരുന്ന ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് നിമിഷത്തേക്ക് എല്ലാവരും വീടുകളിലെ ലൈറ്റുകൾ അണയ്ക്കണം. പകരം വീടിന് മുന്നിലോ ബാൽക്കണിയിലോ മെഴുകുതിരി, ദിയ, ടോർച്ച് അല്ലെങ്കിൽ മൊബൈൽ വെളിച്ചം ഉപയോഗിച്ച് പ്രകാശം പരത്തണം. ആരും ഒറ്റയ്ക്കല്ല എന്ന് ആ പ്രകാശത്തിന്റെ കരുത്തിൽ നമുക്ക് തെളിയിക്കണം. മോദിയുടെ ഈ സന്ദേശത്തിനെതിരെ നേരത്തെ ശശി തരൂർ എം പിയും രംഗത്തു വന്നിരുന്നു.

    Published by:Joys Joy
    First published: