കോഴിക്കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന് എംഎല്‍എയ്ക്ക് പൂര്‍ണപിന്തുണ നല്കി മുസ്ലിം ലീഗ് നേതൃയോഗം. കമറുദ്ദീന് രാജിവയ്ക്കേണ്ട സാഹചര്യമില്ല. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കമറുദ്ദീന് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും യോഗം വിലയിരുത്തി. കമറുദ്ദീന് പിന്തുണയുമായി യു.ഡി.എഫും രംഗത്തെത്തി.
എം.സി കമറുദ്ദീന് നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടില്ല, ബിസിനസ് തകര്‍ന്നതാണ്. സര്‍ക്കാരിനും സിപിഎമ്മിനുമെതിരെയുള്ള കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എംഎല്‍എയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലൂടെ നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുള്ള അവസരം സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. അറസ്റ്റ് യു.ഡി.എഫിന് പ്രതിച്ഛായാ നഷ്ടമുണ്ടാക്കിയിട്ടില്ല. കമറുദ്ദീന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും നേതൃയോഗം വിലയിരുത്തി.
Also Read
We Did It, Joe! വിജയനിമിഷത്തിൽ ജോ ബൈഡനെ വിളിച്ച് കമല ഹാരിസ്; വീഡിയോ വൈറൽമയക്കുമരുന്ന് കേസും അഴിമതിക്കേസും മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ഖമറുദ്ദീനെ വേട്ടയാടുന്നത്. ഖമറുദ്ദീന് ആരെയും വഞ്ചിച്ചിട്ടില്ല. ബിസിനസ് തകര്‍ന്നതാണ്. അങ്ങിനെ ബിസിനസ് തകര്‍ന്നവര്‍ പലരും ഭരണപക്ഷത്തുമുണ്ട്. അവരുടെ പേരൊന്നും പറയുന്നില്ല. ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയാണ് ചെയ്തത്. കൃത്യമായ അന്വേഷണം പോലും നടന്നിട്ടില്ല.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കണമെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്. ഉത്തരവാദിത്തം പക്ഷെ പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ല. കമറുദ്ദീനെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ പരാതികളെക്കുറിച്ച് പാര്‍ട്ടിക്ക് അറിവുണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കമറുദ്ദീന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കളും രംഗത്തെത്തി. കമറുദ്ദീന് തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും രാജിക്കാര്യം മുസ്ലിം ലീഗാണ് തീരുമാനിക്കേണ്ടതെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന് പ്രതികരിച്ചു. കമറുദ്ദീന് പിന്തുണ നല്‍കിയെങ്കിലും നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാന്‍ എന്ത് നടപടിയെടുക്കുമെന്ന കാര്യത്തില്‍ ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനവുമുണ്ടായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.