നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഹരിത വിവാദം: 'പാണക്കാട് തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ മാറ്റാറില്ല; നിലപാട് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി

    ഹരിത വിവാദം: 'പാണക്കാട് തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ മാറ്റാറില്ല; നിലപാട് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി

    എല്ലാ തീരുമാനങ്ങളും പാർട്ടി ഒറ്റക്കെട്ടായി, കൂടിയാലോചിച്ച് എടുത്തത് ആണ്. തങ്ങൾ ഒരു തീരുമാനം പറഞ്ഞാല് മാറ്റാറില്ല എന്നും പികെ കുഞ്ഞാലിക്കുട്ടി

    pk-kunjalikkutti

    pk-kunjalikkutti

    • Share this:
    മലപ്പുറം: ഹരിത വിഷയത്തിൽ എടുത്ത തീരുമാനങ്ങൾ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ തീരുമാനങ്ങളും പാർട്ടി ഒറ്റക്കെട്ടായി, കൂടിയാലോചിച്ച് എടുത്തത് ആണ്. തങ്ങൾ ഒരു തീരുമാനം പറഞ്ഞാല് മാറ്റാറില്ല എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ. 'ഹരിത വിഷയത്തിൽ ഇത് വരെ എടുത്ത തീരുമാനങ്ങൾ എല്ലാം മുസ്ലിം ലീഗ് ഐക്യകണ്ഠേന, കൂട്ടായി, ഒന്നിച്ച് എടുത്തതാണ്. ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിൽ വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല, ഒരൊറ്റ ശബ്ദം മാത്രം ആണ് ഉള്ളത്. പാർട്ടിയുടെ അവസാന വാക്ക് പാണക്കാട് തങ്ങൾ പറയുന്നത് ആണ്. ഒരിക്കൽ തങ്ങൾ തീരുമാനം എടുത്താൽ പിന്നീട് മാറ്റാറില്ല. ഏത് കാര്യത്തിലും അങ്ങനെ ആണ്. സാദിഖലി തങ്ങൾ ആണ് സംസ്ഥാന പ്രസിഡൻ്റിൻ്റെ ചുമതല നിർവഹിക്കുന്നത് എങ്കിൽ അദ്ദേഹത്തിൻ്റെ വാക്ക് ആണ് അവസാന വാക്ക്. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ തങ്ങളുടെ സാനിധ്യത്തിൽ ചർച്ച ചെയ്യും'.

    പാലാ ബിഷപ്പിൻ്റെ പ്രസ്താവനയിൽ ഉള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിവാദങ്ങൾ അവസാനിപ്പിക്കുക ആണ് വേണ്ടത്. അതിൽ ചർച്ചകൾ തുടരുന്നത് അഭികാമ്യമല്ല. " വിവാദങ്ങൾക്ക് ഇടയിൽ നടക്കുന്ന നല്ല കാര്യങ്ങളും കാണേണ്ടത് ഉണ്ട്. താമരശേരി ബിഷപ്പുമായി എം കെ മുനീറിൻ്റെ നേതൃത്വത്തിൽ സൗഹൃദപരമായ ചർച്ചകൾ നടന്നു. അത് കൊണ്ട് അവിടെ ഉണ്ടായ വിവാദങ്ങൾ അവസാനിച്ചില്ലേ..? അത് കൂടി എല്ലാവരും കാണണം " കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    ഹരിത വിഷയത്തിൽ ലീഗിനുള്ളിൽ ഭിന്നാഭിപ്രായം ഉണ്ടെന്ന് വ്യക്തമാകുന്നതാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ. ഇന്നലെ കെ പി എ മജീദ് ഹരിത വിഷയത്തിൽ ചർച്ചകൾക്ക് ഉള്ള വാതിൽ അടച്ചിട്ടില്ല എന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എം കെ മുനീർ അടക്കം ഉള്ള മുതിർന്ന നേതാക്കൾക്കും സമാന അഭിപ്രായം ആണ്. പക്ഷേ ഇക്കാര്യത്തിൽ ഇനി ചർച്ചകൾ ഇല്ലെന്ന നിലപാടിൽ ആണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഈ മാസം 26 ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ ഹരിത വിഷയം ചർച്ച ആകും എന്ന് ഉറപ്പാണ്.

    Also Read- താമരശ്ശേരി രൂപത പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു; മുസ്ലിം നേതാക്കളുമായി ബിഷപ്പ് ചർച്ച നടത്തി

    കെ പി എ മജീദ് ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. "എം. എസ്. എഫ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികൾ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് ഞാനുൾപ്പെടെ ഓരോ പ്രവർത്തകനും നോക്കിക്കാണുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ അതീവ ദുഃഖിതനാണ്. ഒരുമിച്ച് പ്രവർത്തിക്കുന്നവർ തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോൾ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്. മുസ്ലിംലീഗിന്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളെയും കേൾക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്.  നീതി തേടി വരുന്നവർക്ക് നീതി ഉറപ്പാക്കലാണ് പാർട്ടിയുടെ പാരമ്പര്യം. ഒരു ചർച്ചയുടെയും വാതിലുകൾ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണ്. നിരന്തര ചർച്ചകളിലൂടെയും നീതിപൂർവ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്‌ലിംലീഗ് വളർച്ചയുടെ പാതകൾ പിന്നിട്ടത്. നേതാക്കളും പ്രവർത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങൾ നാം സ്വന്തമാക്കിയത്. ഈ ആദർശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്‌നേഹവും ബഹുമാനവും നിലനിർത്തി നമുക്ക് മുന്നേറാം"
    Published by:Anuraj GR
    First published:
    )}