കാസർകോട്: മഞ്ചേശ്വരത്ത് മുസ്ലിംലീഗിന്റെ എതിരാളികൾ ബിജെപിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ബിജെപിയും സിപിഎമ്മും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ലീഗിൽ തർക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ പറഞ്ഞു.
അതേസമയം, മഞ്ചേശ്വരത്ത് എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി എച്ച് കുഞ്ഞമ്പു. 2006ന് സമാനമായ സാഹചര്യമാണ് മഞ്ചേശ്വരത്ത് നിലനിൽക്കുന്നതെന്നും സി എച്ച് കുഞ്ഞമ്പു വ്യക്തമാക്കി.
ഇതിനിടെ, മഞ്ചേശ്വരത്ത് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി കമറുദ്ദീൻ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. എം.സി കമറുദ്ദീനെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. എന്നാൽ, എതിർപ്പുകളെ പരിഗണിക്കാതെയാണ് മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ കണ്ടെത്തിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.