മലപ്പുറം: സിപിഎം പർദയും കള്ളവോട്ടും തമ്മിൽ ബന്ധിപ്പിച്ചത് മോശമായിപ്പോയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇത്തരം പരാമർശങ്ങൾ മുസ്ലീം വിഭാഗത്തെ അപമാനിക്കുന്നതാണ്. സിപിഎം നേതാക്കൾ നടത്തുന്ന ഇത്തരം പരാമർശങ്ങൾ ദുരുദ്ദേശത്തോടെയാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രസ്താവന. ഇത് അപലപനീയമെന്ന് പ്രതികരണവുമായി കോൺഗ്രസ് നേരത്തെ രംഗത്ത് വന്നിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.