മലപ്പുറം: മാവോയിസ്റ്റ് വേട്ടയിലും യുഎപിഎ ചുമത്തിയതിനും എതിരെ സി.പി.ഐക്കാര്‍ കരഞ്ഞിട്ട് കാര്യമില്ലെന്നു പരിഹസിച്ച് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഒന്നുകില്‍ ഉള്ളില്‍ നിന്ന് ചെറുത്ത് തോല്പിക്കാന് കഴിയണം. അല്ലെങ്കില്‍ പുറത്ത് നിന്ന് എതിര്‍ക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ നിയമത്തെ അനുകൂലിക്കുന്നവര്‍ക്ക് പോലും കോഴിക്കോട് വിഷയത്തില്‍ യു.എ.പി.എ വേണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി ന്യായീകരിക്കാന്‍ സാധിക്കാത്ത സംഭവങ്ങളാണ് നടക്കുന്നത്.
മാവോയിസ്റ്റ് വേട്ട, യുഎപിഎ ചുമത്തല്‍, വാളയാര്‍ പീഡന കേസ് എന്നിവ ഉദാഹരണങ്ങളാണ്. പൊലീസിനെ കയറൂരിവിട്ടുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.