മുത്തലാഖ് ബിൽ എന്തുവില കൊടുത്തും എതിർത്തുതോൽപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

News18 Malayalam
Updated: December 31, 2018, 10:26 AM IST
മുത്തലാഖ് ബിൽ എന്തുവില കൊടുത്തും എതിർത്തുതോൽപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
പി കെ കുഞ്ഞാലിക്കുട്ടി
  • Share this:
ന്യൂഡൽഹി: മുത്തലാഖ് ബില്ല് രാജ്യസഭയിൽ എന്ത് വിലകൊടുത്തും എതിർത്ത് തോൽപ്പിക്കുമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്തലാഖ്: കുഞ്ഞാലിക്കുട്ടി നേരിടുന്നത് അഗ്നി പരീക്ഷ; പാർട്ടിക്കുള്ളിൽ നിന്നും ഇതാദ്യം

ലോക്സഭയിൽ ബില്ലിൻറെ ചർച്ചയിലും വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വിവാദമായിരുന്നു. പാർട്ടിക്കത്തുനിന്നും പുറത്തുനിന്നും അതിരൂക്ഷമായ വിമർശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്നത്.

Also read- മുത്തലാഖ്; തനിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് കുഞ്ഞാലിക്കുട്ടി

പരസ്യപ്രതിഷേധങ്ങൾ ഉയർന്നതോടെ കുഞ്ഞാലിക്കുട്ടിയുടെ നടപടി തെറ്റായിപ്പോയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയോട് ലീഗ് നേതൃത്വം വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. അടുപ്പക്കാരന്റെ വിവാഹസത്കാരത്തിൽ പങ്കെടുക്കാനായാണ് മുത്തലാഖ് ബില്ലിന്മേൽ നടന്ന ചർച്ചയിൽ പങ്കെടുക്കാത്തത് എന്നായിരുന്നു വിമര്‍ശനം.

Also read- വിട്ടുനിന്നത് ചന്ദ്രിക യോഗത്തിൽ പങ്കെടുക്കാൻ; പാർട്ടിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി


First published: December 31, 2018, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading