നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ' ആദ്യത്തെ പിടിവള്ളിയായത് ആ 100 രൂപ': അച്യുത മേനോനെക്കുറിച്ച് വിപ്ലവ ഗായിക

  ' ആദ്യത്തെ പിടിവള്ളിയായത് ആ 100 രൂപ': അച്യുത മേനോനെക്കുറിച്ച് വിപ്ലവ ഗായിക

  സഖാവെ, ഭര്‍ത്താവിന്റെ മരണ വാര്‍ത്തയറിഞ്ഞു. താങ്കളുടെ ദുഖത്തില്‍ പങ്കുചേരുന്നു. ഒരു നൂറു രൂപ ഇതോടൊപ്പം അയക്കുന്നു

  pk medhini

  pk medhini

  • Last Updated :
  • Share this:
   തിരുവനന്തപുരം: സാമ്പത്തികമായി തകര്‍ന്നു ജീവിതത്തില്‍ ഒറ്റയ്ക്കായപ്പോള്‍ കൈ പിടിച്ചുയര്‍ത്തിയ കമ്യുണിസ്റ്റ് നേതാക്കളില്‍ ഒന്നാമത്തെ പേരുകാരന്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി അച്യുത മേനോനായിരുന്നുവെന്ന് വിപ്ലവ കേരളത്തെ പാടിയുണര്‍ത്തിയ ഗായിക പികെ മേദിനി. ദുരദര്‍ശന്‍ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അച്യുതമേനോനെക്കുറിച്ച് മേദിനി സംസാരിച്ചത്.

   '1969 ലാണ് ഭര്‍ത്താവ് ശങ്കുണ്ണി മരിച്ചത്. ജനയുഗം പത്രത്തിലെ ഒരു ചെറിയ വാര്‍ത്തയായിരുന്നു അത്. വിപ്ലവ ഗായിക പി.കെ. മേദിനിയുടെ ഭര്‍ത്താവ് ശങ്കുണ്ണി അന്തരിച്ചു. അതൊരു മുഖ്യമന്ത്രി കാണുമെന്നു കരുതാന്‍ സാധിക്കില്ല. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി സി അച്യുത മേനോന്‍ ആ വാര്‍ത്ത കണ്ടു. എനിക്ക് ഒരു നീല ഇന്‍ലന്‍ഡില്‍ കത്തയച്ചു. 'സഖാവെ, ഭര്‍ത്താവിന്റെ മരണ വാര്‍ത്തയറിഞ്ഞു. താങ്കളുടെ ദുഖത്തില്‍ പങ്കുചേരുന്നു. ഒരു നൂറു രൂപ ഇതോടൊപ്പം അയക്കുന്നു. എന്താവശ്യമുണ്ടെങ്കിലും വന്നു കാണന്‍ മടിക്കരുത്.' എന്നായിരുന്നു ഉള്ളടക്കമെന്നും മേദിനി അഭിമുഖത്തില്‍ പറഞ്ഞു.

   Also Read: 'വെട്ടുകേസോ, ചോരക്കളമോ?'; ചിത്രത്തെ ചര്‍ച്ചയാക്കി സിനിമാ ലോകം

   ' അതായിരുന്നു ആദ്യത്തെ പിടിവള്ളി,' സാമ്പത്തികമായി തകര്‍ന്നു നിന്ന ആ കാലം കടക്കാന്‍ സഹായിച്ച പാര്‍ട്ടിയുടെ നേതൃത്വത്തെക്കുറിച്ച് ഓര്‍മ്മിക്കവെ അവര്‍ പറഞ്ഞു.

   കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന വിപ്ലവ ഗായികയും സിപിഐ നേതാവുമായ മേദിനി ആലപ്പുഴയിലെ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

   First published: