• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാതൃകാപരമായ പ്രവർത്തനമെന്ന് വിലയിരുത്തൽ; പി കെ ശശി വീണ്ടും ജില്ലാ കമ്മിറ്റിയിൽ

മാതൃകാപരമായ പ്രവർത്തനമെന്ന് വിലയിരുത്തൽ; പി കെ ശശി വീണ്ടും ജില്ലാ കമ്മിറ്റിയിൽ

മെയ് 26ന് ആയിരുന്നു പി.കെ ശശിയുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞത്

പി കെ ശശി

പി കെ ശശി

  • News18
  • Last Updated :
  • Share this:
    പാലക്കാട്: ഡി വൈ എഫ് ഐ പ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സസ്പെൻഷനിൽ ആയിരുന്ന ഷൊർണൂർ എം എൽ എ പി.കെ ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മിറ്റിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയ ശുപാർശ സംസ്ഥാനസമിതി അംഗീകരിച്ചു.

    പി കെ ശശിയെ തിരിച്ചെടുക്കാൻ ജില്ലാകമ്മിറ്റി ശുപാർശ ചെയ്തത് കഴിഞ്ഞമാസം ആയിരുന്നു. കോടിയേരി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് ശുപാർശ ചെയ്തത്. ശുപാർശ സംസ്ഥാനനേതൃത്വം അംഗീകരിച്ചു. ശശിയെ തിരിച്ചെടുക്കുന്നതിൽ ജില്ലാ കമ്മിറ്റിയിലെ 14 പേർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

    മെയ് 26ന് ആയിരുന്നു പി.കെ ശശിയുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞത്. അതിനുശേഷം ശശിയെ ഏതു ഘടകത്തിൽ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് എടുക്കരുതെന്നും താഴെയുള്ള
    ലോക്കൽ കമ്മിറ്റിയിലോ ഏരിയ കമ്മിറ്റിയിലോ ഉൾപ്പെടുത്തിയാണ് തിരിച്ചു കൊണ്ടു വരേണ്ടതെന്നും വിയോജിപ്പുള്ളവർ പറഞ്ഞിരുന്നു.

    എന്നാൽ, അതിനെയെല്ലാം മറികടന്നാണ് ശശി ജില്ലാ കമ്മിറ്റിയിലേക്ക് എത്തിയത്.

    First published: