• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാർശ; റിപ്പോർട്ട് നാളെ സി.പി.എം സെക്രട്ടേറിയറ്റിൽ


Updated: October 11, 2018, 12:52 PM IST
പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാർശ; റിപ്പോർട്ട് നാളെ സി.പി.എം സെക്രട്ടേറിയറ്റിൽ

Updated: October 11, 2018, 12:52 PM IST
തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ ഉയർന്ന പീഡനപരാതി അന്വേഷിച്ച പാർട്ടി കമ്മീഷന്റെ റിപ്പോർട്ട് നാളെ സിപിഎം സെക്രട്ടേറിയറ്റിൽ സമർപ്പിക്കും. റിപ്പോർട്ടിൽ പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നുവെന്നാണ് വിവരം.

എങ്ങനെ രാഷ്ട്രീയക്കാരനാകാം ? പരിശീലിപ്പിക്കാൻ യോഗി സർക്കാര്‍

അതേസമയം, ഗൂഢാലോചന നടന്നുവെന്ന ശശിയുടെ ആരോപണത്തിലും നടപടിയുണ്ടാകും. ഡിവൈഎഫ്ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നൽകിയത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സമിതി റിപ്പോർട്ട് ചർ‌ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും.

ഫ്‌ളോക്‌സിനോസിഇന്‍ഹിലിപിലിഫിക്കേഷനില്‍ ക്ഷമ ചോദിച്ച് ഹിപ്പൊപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെറ്റാലിയോഫേബിയയുമായി തരൂര്‍

പെൺകുട്ടിയുടെ മൊഴി വിശ്വസനീയമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തലെന്നാണ് വിവരം. ശശിയുടെ ഫോൺ സംഭാഷണങ്ങളുടെ പകർപ്പും ശശിക്ക് വേണ്ടി പരാതി പിൻവലിപ്പിക്കാൻ നടന്ന ശ്രമങ്ങളുടെ ദൃശ്യങ്ങളും പെൺകുട്ടി   കമ്മീഷന് കൈമാറിയിരുന്നു. ഇതും കമ്മീഷൻ മുഖവിലയക്ക് എടുത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പി കെ ശശിക്ക് എതിരെ നടപടി വേണമെന്ന്കമ്മീഷൻ ശുപാർശ ചെയ്തതായാണ് വിവരം.

മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച് യുവാവ്; വീഡിയോ വൈറല്‍

എന്നാൽ ഇതിനൊപ്പം, പാർട്ടിക്കുള്ളിൽ ഒതുക്കി തീർക്കേണ്ടവിഷയം പുറത്തേക്ക് പോയതിന് പിന്നിൽ ചിലർ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ കമ്മീഷൻ അംഗങ്ങളായ പി.കെ ബാലനും പി.കെ ശ്രീമതിയും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും നടപടിക്ക് ശുപാർശയുണ്ടാകും.

ഡിവൈഎഫ്ഐ നേതാവായ യുവതിയാണ് പീഡനാരോപണവുമായി രംഗത്തെത്തിയത്. ഒാഗസ്റ്റ് 14നാണ് യുവതി, വനിത പിബി. അംഗത്തിനും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പരാതി നല്‍കിയത്. ജില്ലാകമ്മിറ്റിയോഗത്തിൽ വിഷയം ചർച്ചക്കെടുക്കുമെന്നാണ് യുവതി കരുതിയിരുന്നത്. എന്നാൽ നടപടിയുണ്ടാകാത്തതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി അയക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചത്.

കഴിഞ്ഞ ഡിസംബറിൽ മണ്ണാർകാട് ഏരിയാ കമ്മിറ്റി ഓഫീസിന്‍റെ മുകളിലത്തെ നിലയിൽ വച്ച് ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു.

First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍