• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അടിച്ച് കണ്ണ് പൊട്ടിക്കുമെന്ന് പി.കെ ശശി; തെറ്റ് ചെയ്തതിന് എംഎല്‍എ ഉപദേശിച്ചതാണെന്ന് ലോറി ഡ്രൈവര്‍

കാറിലെത്തിയ പി.കെ ശശി എം.എല്‍.എ, ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട്, അടിച്ചു കണ്ണ് പൊട്ടിയ്ക്കും എന്ന് പറഞ്ഞ് ക്ഷോഭിയ്ക്കുന്നത് കണ്ടാണ് നാട്ടുകാര്‍ ചുറ്റും കൂടിയത്.

news18-malayalam
Updated: September 15, 2019, 3:33 PM IST
അടിച്ച് കണ്ണ് പൊട്ടിക്കുമെന്ന് പി.കെ ശശി; തെറ്റ് ചെയ്തതിന് എംഎല്‍എ ഉപദേശിച്ചതാണെന്ന് ലോറി ഡ്രൈവര്‍
പി.കെ ശശി
  • Share this:
ഒറ്റപ്പാലം:  അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഡ്രൈവറോട് ക്ഷോഭിച്ച് പി.കെ ശശി എം.എല്‍.എ. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തെറ്റ് പറ്റിയതിന് എം.എല്‍.എ തന്നെ ഉപദേശിച്ചതാണെന്ന് വ്യക്തമാക്കി ലോറി ഡ്രൈവറും രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് ചെര്‍പ്പുളശ്ശേരി മാങ്ങോട്ടായിരുന്നു സംഭവം. കാറിലെത്തിയ പി.കെ ശശി എം.എല്‍.എ, ടിപ്പര്‍ ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറോട്, അടിച്ചു കണ്ണ് പൊട്ടിയ്ക്കും എന്ന് പറഞ്ഞ് ക്ഷോഭിയ്ക്കുന്നത് കണ്ടാണ് നാട്ടുകാര്‍ കൂടിയത്. ഡ്രൈവറോട് എം.എല്‍.എ ക്ഷോഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

അമിത വേഗത്തില്‍ വന്ന ടിപ്പര്‍, എംഎല്‍എയുടെ വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നതാണ് സംഭവം. എന്നാല്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ എംഎല്‍എയുടെ ശകാരം കേട്ട ടിപ്പര്‍ ഡ്രൈവറുടെ വിശദീകരണ വീഡിയോയും പുറത്തിറങ്ങി. തനിക്കാണ് തെറ്റ് പറ്റിയതെന്നും എംഎല്‍എ ഉപദേശിച്ചതാണെന്നും ഡ്രൈവര്‍ പറയുന്നുണ്ട്.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്കു തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

Also Read മാതൃകാപരമായ പ്രവർത്തനമെന്ന് വിലയിരുത്തൽ; പി കെ ശശി വീണ്ടും ജില്ലാ കമ്മിറ്റിയിൽ

First published: September 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...