News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 27, 2020, 8:04 PM IST
pk sasi
പാലക്കാട്: ഷൊർണൂർ എംഎൽഎയും സി പിഎം നേതാവുമായ പി കെ ശശിയെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേയ്ക്ക് ഉൾപ്പെടുത്താൻ തീരുമാനം. ഇന്ന് ചേർന്ന സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിലാണ് ശശിയെ തിരിച്ചെടുക്കാൻ തീരുമാനമായത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് നടപടി നേരിട്ട ശശിയെ കഴിഞ്ഞ വർഷം ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നുവെങ്കിലും സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് പി കെ ശശിയെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ശശിയ്ക്കെതിരെയുള്ള അച്ചടക്ക നടപടി പൂർത്തിയായ പശ്ചാത്തലത്തിൽ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കമ്മറ്റി അംഗീകരിയ്ക്കുകയായിരുന്നു. എന്നാൽ തീരുമാനം നടപ്പിലാവാൻ സംസ്ഥാന കമ്മറ്റിയുടെ അംഗീകാരം വേണം.
Also Read-
പീഡന പരാതിയിൽ പി കെ ശശി എംഎൽഎക്കെതിരായ പാർട്ടിയുടെ ശിക്ഷാകാലാവധി പൂർത്തിയായി
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് 2018 നവംബർ 26 നാണ് ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന പി കെ ശശിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പരാതി അന്വേഷിച്ച മന്ത്രി എകെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പിന്നീട് 2019 മെയ് മാസം പാർടിയിലേക്ക് തിരിച്ചെടുത്തു. സെപ്തംബറിൽ 14ന് അംഗങ്ങളുടെ വിയോജിപ്പുകളോടെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി. ഇപ്പോൾ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതോടെ പി കെ ശശി വീണ്ടും പഴയ പദവിയിലേക്ക് തിരിച്ചെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത് പി കെ ശശിക്കും അനുകൂലികൾക്കും കരുത്ത് പകരും. എന്നാൽ ശശിയെ എതിർക്കുന്നവർ വിയോജിപ്പ് തുടർന്നാൽ ഗ്രൂപ്പ് പ്രശ്നങ്ങൾക്കും കാരണമാകും.
Published by:
Anuraj GR
First published:
December 27, 2020, 8:04 PM IST