പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പി.കെ ശ്രീമതി
Updated: September 7, 2018, 2:44 PM IST
Updated: September 7, 2018, 2:44 PM IST
തിരുവനന്തപുരം; ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി പാര്‍ട്ടി അന്വേഷണ കമ്മീഷന് അംഗം കൂടിയായ പി.കെ ശ്രീമതി.
പരാതി നല്കിയ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. അന്വേഷണത്തില്‍ കാലതാമസം ഉണ്ടാകില്ല. തെളിവുകള്‍ ശേഖരിച്ച ശേഷമാകും തുടര്‍ നടപടിയെന്നും പി.കെ. ശ്രീമതി തിരുവനന്തപുരത്ത് പറഞ്ഞു.
ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം അന്വേഷണം തുടങ്ങിയെന്ന് പി.ബി അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കി.
മാധ്യമങ്ങള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് പി.കെ.ശശി പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ തന്നില്‍ നിന്ന് കിട്ടില്ല. വിവരമില്ലാത്തവര്‍ കാര്യങ്ങള്‍ പുറത്തുപറഞ്ഞേക്കും. പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ട്. അന്വേഷണത്തെ നേരിടാനുള്ള കമ്യൂണിസ്റ്റ് കരുത്ത് തനിക്കുമുണ്ട്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...