എംജി സർവകലാശാല മുൻ പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതെന്ന് പരാതി. ഡോക്ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത മുൻ ജസ്റ്റിസ് ഷീന ഷുക്കൂറിനെ ഗൈഡ് ചെയ്തത് ചട്ടവിരുദ്ധമെന്നും ആരോപണമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി നൽകി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് എം.ജി സർവകലാശാല പ്രൊ-വൈസ് ചാൻസിലറായി നിയമിക്കപ്പെട്ട ഷീന ഷുക്കൂർ നിലവിൽ കണ്ണൂർ സർവ്വകലാശാല നിയമപഠന വകുപ്പ് മേധാവിയാണ്. യുജിസി അംഗീകരിച്ച ടേണിറ്റിൻ സോഫ്റ്റ്‌വെയറിൽ പരിശോധിച്ചപ്പോൾ 60% കോപ്പിയടി നടന്നതായി കണ്ടെത്തിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു.
Also Read- മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി വിവാഹിതരായി ഷുക്കൂർ വക്കീലും ഷീനയും
“കേരളത്തിലേയും ലക്ഷദ്വീപിലേയും മുസ്‌ലീം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഷീനയുടെ ഗവേഷണ പ്രബന്ധം. എന്നാൽ പ്രബന്ധത്തിന്റെ നാലാം ചാപ്റ്ററിൽ മദ്രാസ് യൂണിവേഴ്സിറ്റിയിലെ കെ. ശ്രീധരവാര്യർ 1969ൽ പ്രസിദ്ധീകരിച്ച “മരുമക്കത്തായം –Allied System of Law-“എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ അപ്പാടെ പകർത്തിയതായി പരാതിയിൽ പറയുന്നു.
തമിഴ്നാട് അംബേദ്കർ സർവ്വകലാശാല ഷീനാ ഷുക്കൂറിനു 2009 ൽ പി.എച്ച്.ഡി നൽകി. മുൻ ഹൈക്കോടതി ജസ്റ്റിസ് അബ്ദുൾ ഗഫൂറിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഡോക്ടറേറ്റോ പിജി ബിരുദമോ ഇല്ലാത്ത ജസ്റ്റിസ് ഗഫൂർ എങ്ങനെ ഷീനയുടെ ഗൈഡ് ആയി എന്ന ചോദ്യവും പരാതിക്കാർ ഉന്നയിക്കുന്നു.
Also Read- ‘വിശ്വാസികൾ പ്രതിരോധിക്കും’; ഷുക്കൂർ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ
പ്രബന്ധം വിദഗ്ധസമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർക്ക് നിവേദനം നൽകിയത്. നിയമ പഠന വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിനിർത്തി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർക്കും പരാതി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.