കൊച്ചി: കഴിഞ്ഞ മണ്ഡലകാലത്തു തന്റെ പ്ലാൻ ബി സമരമുറ വെളിപ്പെടുത്തി കേസ് ചോദിച്ചു വാങ്ങിയ ആളാണ് രാഹുൽ ഈശ്വർ. ഇക്കുറി വലിയ സമരമുറയൊന്നും വേണ്ടി വരില്ലെന്നും വേണമെങ്കിൽ തന്നെ എല്ലാം ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞതായി രാഹുൽ പറയുന്നു.
ജെല്ലിക്കെട്ട് സമര മാതൃകയിൽ പള്ളിക്കെട്ട് സമരമാണ് ലക്ഷ്യമിടുന്നത്. ജെല്ലിക്കെട്ട് സംരക്ഷിക്കാൻ തമിഴ്നാട് ഒരുമിച്ചു നിന്നതു പോലെ പളളിക്കെട്ട് സംരക്ഷിക്കാൻ മലയാളികൾ ജാതിമതങ്ങൾക്കപ്പുറമായി ഒരുമിച്ചു നിൽക്കുമെന്നും രാഹുൽ ഈശ്വർ പറയുന്നു.
Also Read- ശബരിമല നട തുറന്നു; മണ്ഡലകാലം പിറന്നു; സമാധാന പ്രതീക്ഷയോടെ
ആവശ്യമെങ്കിൽ മാത്രമായിരിക്കും കഴിഞ്ഞ തവണത്തേപ്പോലെ പ്രതിഷേധമൊരുക്കുക. ഇതിനായി പ്ലാൻ ബി അല്ല ഇ വരെയുണ്ടെന്നും തമാശ രൂപേണ രാഹുൽ ഈശ്വർ പറഞ്ഞു. സുപ്രീം കോടതി വിധി ഭക്തർക്ക് അനുകൂലമാണ്. സംസ്ഥാന സർക്കാരും വിധിയോട് അനുഭാവ നിലപാടാണ് പുലർത്തുന്നത്. പ്രത്യേകിച്ച് മന്ത്രിമാരായ കടകം പിളളി സുരേന്ദ്രന്റെയും എ കെ ബാലന്റെയും നിലപാടുകൾ സ്വാഗതാർഹമാണ്.
എന്നാൽ സർക്കാർ സംവിധാനത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കും. തൃപ്തി ദേശായി വരാൻ ശ്രമിച്ചാൽ തടയും. ഗാന്ധിയൻ രീതിയിൽ പ്രതിരോധം തീർക്കും. കോടതി വിധിയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് നരിമാന്റേത് അമിതാധികാര പ്രയോഗമാന്നെന്ന് രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി. ക്രിമിനൽ കേസിൽ വാദം കേൾക്കെ ശബരിമല കേസിലെ വിധി പഠിക്കണമെന്ന് തുഷാർ മേത്തയോട് ജഡ്ജി പറയുന്നതിന്റെ അടിസ്ഥാനമെന്തെന്നും രാഹുൽ ഈശ്വർ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enter Sabarimala, Kerala sabarimala news, Rahul easwar, Sabarimala, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict