നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശുചിത്വം പാലിക്കാം; പ്രധാന പാതയോരങ്ങളിൽ 10 കിലോമീറ്റർ ഇടവിട്ട് ശൗചാലയങ്ങൾ

  ശുചിത്വം പാലിക്കാം; പ്രധാന പാതയോരങ്ങളിൽ 10 കിലോമീറ്റർ ഇടവിട്ട് ശൗചാലയങ്ങൾ

  Plan for public toilets at 10km distance in Kannur | പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും ഇടക്കാല വിശ്രമത്തിനും ശൗചാലയങ്ങളും ഉന്മേഷ കേന്ദ്രങ്ങളുമൊരുക്കാനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കണ്ണൂർ ജില്ലയിലെ പ്രധാന പാതകളിൽ 10 കിലോമീറ്റർ ഇടവിട്ട് ശൗചാലയങ്ങൾ ഒരുക്കാൻ പദ്ധതി തയ്യാറാവുന്നു. നിലവിലുള്ള പൊതുശൗചാലയങ്ങളുടെ നിലവാരമുയര്‍ത്തുകയും ചെയ്യും. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടർ വിളിച്ച് ചേർത്തു.

  പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും ഇടക്കാല വിശ്രമത്തിനും ശൗചാലയങ്ങളും ഉന്മേഷ കേന്ദ്രങ്ങളുമൊരുക്കാനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പൊതു ഇടങ്ങളില്‍ നല്ല ശുചിത്വവും സൗകര്യവുമുള്ള ശൗചാലയങ്ങള്‍ ഉണ്ടാവുകയെന്നത് ജനങ്ങളുടെ അവകാശമാണെന്നും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിക്കണമെന്നും കലക്ടര്‍ ടി.വി. സുഭാഷ് അഭിപ്രായപ്പെട്ടു.

  നിലവില്‍ പൊതു ഇടങ്ങളില്‍ ടോയ്‌ലെറ്റുകളുണ്ടെങ്കിലും അവ വൃത്തിയോടെ പരിപാലിക്കാന്‍ സംവിധാനങ്ങളില്ല. ഇതിനു പരിഹാരമായി അവയുടെ നടത്തിപ്പിനും ശുചീകരണത്തിനുമായി ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തും. ചെലവ് കണ്ടെത്തുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ലഘുപാനീയങ്ങളും മറ്റും ലഭിക്കുന്ന റിഫ്രഷ്‌മെന്റ് കേന്ദ്രങ്ങള്‍ ഒരുക്കും.

  TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]

  എല്ലാവര്‍ക്കും പെട്ടെന്ന് തിരിച്ചറിയാവുന്ന രീതിയില്‍ ഒരേ ഡിസൈനിലും നിറത്തിലുമുള്ളവയായിരിക്കും ഈ കേന്ദ്രങ്ങള്‍.

  തദ്ദേശ സ്ഥാപനങ്ങള്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, വിവിധ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ തുടങ്ങിയവരില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

  ജില്ലയില്‍ കരിവെള്ളൂര്‍ മുതല്‍ മാഹിപ്പാലം വരെയും തളിപ്പറമ്പ് മുതല്‍ കൊട്ടിയൂര്‍ വരെയും തലശ്ശേരി മുതല്‍ വളവുപാറ വരെയുമുള്ള റോഡുകളിലും മലയോര ഹൈവേയിലും 10 കിലോമീറ്റര്‍ ഇടവിട്ട് കംഫേര്‍ട്ട് സ്റ്റേഷനുകള്‍ ഒരുക്കാനാണ് ആദ്യഘട്ടത്തില്‍ മക്ഷ്യമിടുന്നത്. ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.

  ഓരോ പ്രദേശങ്ങളിലുമുള്ള കംഫേര്‍ട്ട് സ്റ്റേഷനുകളുടെ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്ന് സി. കൃഷ്ണന്‍ എം.എല്‍.എ. നിർദ്ദേശിച്ചു.

  പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി ജില്ലയില്‍ നിലവിലുള്ള പൊതുശൗചാലയങ്ങളുടെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വ മിഷന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേദശം നല്‍കി. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങൾ ഉപയോഗ യോഗ്യമാക്കാന്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍ക്കും.

  പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും വിവിധ ഏജന്‍സികളുടെയും വിപുലമായ യോഗം വൈകാതെ വിളിച്ചുചേര്‍ക്കും.

  ഇതിനു പുറമെ, ജില്ലയിലെത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങളൊരുക്കാനും പദ്ധതിയുണ്ട്.
  First published: