• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയം തടയാൻ 'റൂം ഫോർ റിവർ': നെതർലാൻഡിനെ മാതൃകയാക്കാൻ മുഖ്യമന്ത്രി

പ്രളയം തടയാൻ 'റൂം ഫോർ റിവർ': നെതർലാൻഡിനെ മാതൃകയാക്കാൻ മുഖ്യമന്ത്രി

വെള്ളം ഒഴുകിപ്പോകാനുള്ള തോടുകളും ഓടകളുമടക്കമുള്ളവ പലയിടത്തും നികത്തിയ സാഹചര്യത്തിൽ ഇവ പുനഃ സ്ഥാ പിക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

news18

news18

  • Share this:
    തിരുവനന്തപുരം: വീണ്ടുമൊരു മഴക്കെടുതി കൂടി അനുഭവിക്കേണ്ടി വന്നതോടെ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ തടയാനുള്ള വഴികളെ കുറിച്ച് ആലോചിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി റൂം ഫോർ റിവർ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

    also read: അച്ഛനമ്മമാർ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടികളുടെ ഫോട്ടോയും വിശദാംശങ്ങളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹം

    വെള്ളം ഒഴുകിപ്പോകാനുള്ള തോടുകളും ഓടകളുമടക്കമുള്ളവ പലയിടത്തും നികത്തിയ സാഹചര്യത്തിൽ ഇവ പുനഃ സ്ഥാ പിക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പദ്ധതി നടപ്പാക്കുമ്പോൾ ഓട്ടേറെ പ്രയാസങ്ങൾ ചില സ്ഥലങ്ങളിൽ നേരിടേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

    വെള്ളത്തെ തടഞ്ഞു നിർത്തുന്നത് കൂടുതല്‍ ആപത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെതർലാൻഡ് സന്ദർശനത്തിനിടെ നേരത്തെ മുഖ്യമന്ത്രി ഈ ആശയത്തെ കുറിച്ച് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. കുട്ടനാട്ടിലടക്കം ഈ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.

    എന്താണ് റൂം ഫോർ റിവർ?

    വെള്ളത്തിന് ഒഴികിപ്പോകാനുള്ള സ്ഥലം നൽകുക എന്നതാണ് റൂം ഫോർ റിവർ എന്ന ആശയം. വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി, വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്ന പദ്ധതിയാണ് ഇത്.

    First published: