നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്‌ഫോം ടിക്കറ്റ്; നിരക്ക് 50 രൂപ

  സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്‌ഫോം ടിക്കറ്റ്; നിരക്ക് 50 രൂപ

  കോവിഡ് നിയന്ത്രണത്തിന് മുന്‍പ് 10 രൂപ മാത്രമായിരുന്നു എല്ലാ സ്റ്റേഷനുകളിലേയും പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക്.

  News18

  News18

  • Share this:
   കണ്ണൂര്‍: സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്‌ഫോം ടിക്കറ്റ് കിട്ടും. ടിക്കറ്റ് നിരക്ക് 50 രൂപയാണ്. 18 മാസത്തിന് ശേഷം തിരുവനന്തപുരം ഡിവിഷനില്‍ ഇന്ന് പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കി തുടങ്ങി. പാലക്കാട് ഡിവിഷനില്‍ മേയ് ഒന്നുമുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കിത്തുടങ്ങിയിരുന്നു.

   കോവിഡ് നിയന്ത്രണത്തിന് മുന്‍പ് 10 രൂപ മാത്രമായിരുന്നു എല്ലാ സ്റ്റേഷനുകളിലേയും പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക്. എന്നാല്‍ ഇപ്പോള്‍ നരക്ക് 50 രൂപയായി ഉയര്‍ത്തിയിരിക്കുന്നത് തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ്.

   തിരുവനന്തപുരം ഡിവിഷനിലെ ഒരു സ്റ്റേഷനിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കിയിരുന്നില്ല. തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെ മുഴുവന്‍ സ്റ്റേഷനുകളിലെയും രണ്ടാം കവാടവും റെയില്‍വേ തുറന്നുകൊടുത്തിട്ടുണ്ട്.

   KEAM Result | എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 47629 പേര്‍ റാങ്ക് ലിസ്റ്റില്‍

   എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. 73977 പേരാണ് പരീക്ഷ എഴുതിയത്. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടിയത്. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

   എന്‍ജിനീയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയന്‍ കിഷോറിനും(കൊല്ലം) നാലാം റാങ്ക് കെ. സഹലിനുമാണ് (മലപ്പുറം). ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളാണ്.

   ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആര്‍കിടെക്ടില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും സ്വന്തമാക്കി.
   എന്‍ജിനീയറിങ്ങില്‍ ആദ്യ 5000 റാങ്കില്‍ 2112 കുട്ടികള്‍ കേരള ഹയര്‍സെക്കന്‍ഡറിയില്‍ പാസായി യോഗ്യത നേടിയവരാണ്. ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്മെന്റ്. ഒക്ടോബര്‍ 25-നകം പ്രവേശനം പൂര്‍ത്തിയാക്കും.
   Published by:Jayesh Krishnan
   First published:
   )}