കേന്ദ്ര കാലാവസ്ഥ വകുപ്പിനെ ഇനി ട്രോളേണ്ടതില്ല: പ്രവചനം കൃത്യം

ലോക കാലാവസ്ഥ സംഘടന ഇന്ത്യയെ അഭിനന്ദനം അറിയിച്ചു

News18 Malayalam | news18-malayalam
Updated: June 8, 2020, 5:21 PM IST
കേന്ദ്ര കാലാവസ്ഥ വകുപ്പിനെ ഇനി ട്രോളേണ്ടതില്ല: പ്രവചനം കൃത്യം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട സീസണിലെ ആദ്യ ചുഴലിക്കാറ്റായിരുന്നു, പിന്നീട് സൂപ്പർ സൈക്ളോണായി മാറിയ 'ഉംപുൻ'. എന്നാൽ ന്യൂനമർദ്ദം രൂപപ്പെട്ടത് മുതൽ കൃത്യമായ പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി.) നൽകിയിരുന്നു. ഓരോ മൂന്ന് മണിക്കൂറിലും ന്യൂനമർദ്ദത്തിന്റെ മാറ്റങ്ങളും പ്രവചിച്ചു. ഈ പ്രവചനങ്ങൾക്കാണ് ലോക കാലാവസ്ഥ സംഘടന ഇന്ത്യയെ അഭിനന്ദനം അറിയിച്ചത്.

ലോക കാലാവസ്ഥ സംഘടന ജനറൽ സെക്രട്ടറി ജനറൽ ഐ.എം.ഡി. ഡയറക്ടർക്കാണ് അഭിനന്ദന കത്ത് അയച്ചത്. ഡൽഹിയിൽ നിന്ന് ഒരോ മൂന്ന് മണിക്കൂറിലും കൃത്യമായി ബുള്ളറ്റിനുകൾ ഐ.എം.ഡി. ലോക കാലാവസ്ഥ വകുപ്പിന് നൽകി. ബംഗ്ലാദേശ്, സിങ്കപ്പൂർ, ഡബ്ല്യുഎംഒ യുടെ കോർഡിനേഷൻ സെന്ററുകളിലും ഈ വിവരങ്ങൾ കൈമാറി.

TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
[NEWS]
eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം
[NEWS]
വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]

ചുഴലിക്കാറ്റ് രൂപപ്പെടുന്നത് മുതൽ ഒരോ മാറ്റവും കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞു. അവയുടെ തീവ്രതയും, കരയിൽ എത്തുന്ന സമയവും കൃത്യമായി നൽകി. ഒപ്പം മഴയുടെയും കാറ്റിന്റെയും സാധ്യതയും കൃത്യമായി പ്രവചിച്ചിരുന്നു. ഇവയെല്ലാം പ്രവചനം പോലം തന്നെ നടന്നു.

ഇതിലൂടെ മികച്ച അനുഭവവും, മികച്ച പാഠവുമാണ് ലഭിച്ചതെന്നും ഐഎംഡിയ്ക്ക് അയച്ച അഭിനന്ദന കത്തിൽ പറയുന്നു. അതിനാൽ മറ്റ് രാജ്യങ്ങളിലും കൃത്യമായി വിവരങ്ങൾ എത്തിക്കാനും മുൻകരുതൽ സ്വീകരിക്കാനും കഴിഞ്ഞതായാണ് വിലയിരുത്തൽ.

അമേരിക്കയിലെ കര നാവിക സേനയുടെ സംയുക്ത ചുഴലിക്കാറ്റ് പ്രവചന കേന്ദ്രമായ ജെ.ടി.ഡബ്ല്യു.സിയെക്കാൾ മികച്ച രീതിയിൽ പ്രവചിക്കാൻ ഐ.എം.ഡി.ക്ക് കഴിഞ്ഞതായും നേരത്തെ വാർത്തകൾ വന്നിരുന്നു. അറബിക്കടലിൽ രൂപപ്പെട്ട 'നിസർഗ' ചുഴലിക്കാറ്റും കേന്ദ്രകാലാവസ്ഥ കൃത്യമായി പ്രവചിച്ചിരുന്നു.

First published: June 8, 2020, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading