HOME » NEWS » Kerala » PLAY BACK SINGER SOMADAS PASSES AWAY

Breaking | പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. സ്റ്റാർ സിങർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്.

News18 Malayalam | news18-malayalam
Updated: January 31, 2021, 6:49 AM IST
Breaking | പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു
Somadas
  • Share this:
കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ്‌ അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. സ്റ്റാർ സിങർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്. 2008ലാണ് സോമദാസ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാർഥിയാകാൻ അദ്ദേഹത്തിന് സാധിച്ചു.

അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്.

You May Also Like- അടുത്ത കോവിഡ് വാക്‌സിന്‍ ജൂണില്‍; വാണിജ്യവിതരണത്തിന് അനുമതി തേടി പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു. വിദേശത്തു നിരവധി സ്റ്റേജ് ഷോകളിൽ പാടാനും സോമദാസിന് അവസരം ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് 2020 സീസണിലാണ് സോമദാസ് മത്സരാർഥിയായി എത്തിയത്. അന്ന് രാജിനി ചാണ്ടി, സുജോ മാത്യൂ, ആർജെ രഘു, രേഷ്മ രാജൻ എന്നിവർ സഹ മത്സരാർഥികളായിരുന്നു.

കൊല്ലം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്‍റെ വിദ്യാഭ്യാസം. വിവാഹിതനാണെങ്കിലും കുടുംബ പ്രശ്നങ്ങളെ തുടർന്ന് പിന്നീട് വിവാഹ മോചനം നേടി. രണ്ടു മക്കളുണ്ട്.
Published by: Anuraj GR
First published: January 31, 2021, 6:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories