നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു

  പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു

  ചെന്നൈയിലായിരുന്നു അന്ത്യം. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ മകനാണ്

  കല്യാണി മേനോൻ

  കല്യാണി മേനോൻ

  • Share this:
   പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം 1970കളിൽ ഒരു ക്ലാസ്സിക്കൽ ഗായിക എന്ന നിലയിൽ തുടക്കം കുറിച്ച കല്യാണി, ചലച്ചിത്ര പിന്നണി ഗായികയെന്ന നിലയിൽ കരിയർ ആരംഭിച്ചു. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആർ. റഹ്മാന്റെ കൂടെ പ്രവർത്തിച്ചിരുന്നു.

   "സേവ്വനമേ പൊൻമേഘമേ", "നീ വരുവൈന", "വാടി സാതുക്കുടി" "ഇന്ദിരയോ ഇവൾ സുന്ദരിയോ", "കുളുവാളിലെ", "അലൈപായുതെയ്" "ആദിസായ തിരുമണം","ജലാശയയിൽ" "ഓമാന പെണ്ണെ", "കുന്ദനപ്പു ബൊമ്മ", "ഫൂലൻ ജെയ്സി ലഡ്കി", "കാതലെ കാതലെ" തുടങ്ങിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

   സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ മകനാണ്. രാജീവ് മേനോന്റെ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിന്റെ ഓഡിയോ കാസറ്റ് പ്രകാശനചടങ്ങിൽ കമലഹാസനിൽ നിന്നും ആദ്യ കാസറ്റ് സ്വീകരിക്കാൻ ക്ഷണിച്ചത് കല്യാണി മേനോനെയാണ്. ഐശ്വര്യ റായുടെ സംഗീതഅധ്യാപികയായി കല്യാണി മേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
   Published by:user_57
   First published:
   )}