HOME /NEWS /Kerala / നടിയെ അക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി

നടിയെ അക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്

  • Share this:

    നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്‌ക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി  കോടതി തള്ളി. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍  ഹര്‍ജി നല്കുന്നതിന് സാവകാശം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതുവരെ  വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്.

    കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിക്കെതിരെ രംഗത്ത് വന്നത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അടുത്ത മാസം മൂന്നിന് വിചാരണ നടപടികളക്കായി നടിയെ അക്രമിച്ച കേസ് മാറ്റി. വിചാരണ നിര്‍ത്തിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

    First published:

    Tags: Actress assault case, Sexual assault, Sexual assault case